---
title: "മഴക്കെടുതി രൂക്ഷം; അരൂരിൽ റോഡിൽ വെള്ളം കയറി, ഗതാഗതം സ്തംഭിച്ചു"
english_title: "Theekkuni Aroor Road Waterlogging Traffic Blocked Kozhikode Rain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377288/theekkuni-aroor-road-waterlogging-rain-traffic-blocked"
published_at: "2026-08-07T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75b99f8e08a_theekkuni-aroor-road-waterlogging-rain-traffic-blocked.jpg"
keywords: ["Aroor", "Waterlogging", "Kerala Flood", "Road Construction"]
---

# മഴക്കെടുതി രൂക്ഷം; അരൂരിൽ റോഡിൽ വെള്ളം കയറി, ഗതാഗതം സ്തംഭിച്ചു

> **Lead Summary:** **അരൂർ: [** കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതോടെ തീക്കുനി-അരൂർ റൂട്ടിൽ വീണ്ടും ഗതാഗതം സ്തംഭിച്ചു. അരൂർ അതിർത്തിയിൽ ഭജനമഠത്തിന് സമീപവും എറുമ്പൻകുനി ഭാഗത്തുമാണ് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

## Article Content

**അരൂർ: [** കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതോടെ തീക്കുനി-അരൂർ റൂട്ടിൽ വീണ്ടും ഗതാഗതം സ്തംഭിച്ചു. അരൂർ അതിർത്തിയിൽ ഭജനമഠത്തിന് സമീപവും എറുമ്പൻകുനി ഭാഗത്തുമാണ് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

വെള്ളം ഉയർന്നതിനെത്തുടർന്ന് സമീപത്തെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറിയിട്ടുണ്ട്. വർഷങ്ങളായി മഴക്കാലത്ത് ഈ റൂട്ടിൽ ഗതാഗതം മുടങ്ങുന്നത് പതിവാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡ് ഉയർത്തിപ്പണിയുന്നതിനും അഴുക്കുചാൽ നിർമ്മിക്കുന്നതിനുമായി കരാർ നൽകിയിരുന്നെങ്കിലും, ഇഴഞ്ഞുനീങ്ങിയ നിർമ്മാണ പ്രവൃത്തികൾ യാതൊരു പുരോഗതിയും ഇല്ലാതെ വഴിമുട്ടിനിൽക്കുകയാണ്.

രണ്ടാഴ്ച മുമ്പ് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് ശക്തമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് ചില ഭാഗങ്ങളിൽ പാറപ്പൊടിയിട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. നിലവിൽ മഴ ശക്തമായതോടെ പ്രദേശവാസികൾ വീണ്ടും ഒറ്റപ്പെടുന്ന ദയനീയ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377288/theekkuni-aroor-road-waterlogging-rain-traffic-blocked)