---
title: "പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.സി.എഫ്.ഡബ്ല്യു.എ സമ്മേളനം"
english_title: "SCFWA Thuneri Pension Distribution System Kerala Government Protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377303/scfwa-thuneri-pension-distribution-protest-kerala"
published_at: "2026-08-07T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c72d3e31c_scfwa-thuneri-pension-distribution-protest-kerala.jpg"
keywords: ["SCFWA", "Welfare Pension", "Thuneri", "Kerala Pension"]
---

# പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.സി.എഫ്.ഡബ്ല്യു.എ സമ്മേളനം

> **Lead Summary:** **തൂണേരി: [**രാജ്യത്തിന് മാതൃകയായ കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്.സി.എഫ്.ഡബ്ല്യു.എ) തൂണേരി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**തൂണേരി: [**രാജ്യത്തിന് മാതൃകയായ കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്.സി.എഫ്.ഡബ്ല്യു.എ) തൂണേരി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തൂണേരി യൂനിറ്റ് സമ്മേളനം സംഘടനയുടെ ജില്ലാ പ്രസിഡന്റ് വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സുമനം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നെല്ലിയേരി ബാലൻ പതാക ഉയർത്തി.

തകർന്നുകിടക്കുന്ന തൂണേരി ടൗൺ - പട്ടാണി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും സമ്മേളനം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി കെ.പി. കുമാരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും യൂനിറ്റ് സെക്രട്ടറി എം.എൻ. രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

കനവത്ത് രവി, ടി.പി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. കെ. രമേശൻ, വിജയി കാണാഞ്ചേരി എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു.

ഭാരവാഹികൾ: സുമനം കൃഷ്ണൻ (പ്രസിഡന്റ്), കുന്നുമ്മൽ ബാലൻ, എൻ.ആർ. നാണു (വൈസ് പ്രസിഡന്റുമാർ), എം.എൻ. രാജൻ (സെക്രട്ടറി), സി. കൃഷ്ണൻ, അരിയേരി ബാലൻ (ജോയിന്റ് സെക്രട്ടറിമാർ), നെല്ലിയേരി ബാലൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377303/scfwa-thuneri-pension-distribution-protest-kerala)