---
title: "സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാന്റ് അഴിച്ച് സ്വകാര്യ ഭാഗങ്ങൾ കാണിച്ചെന്ന കേസ്; തെളിവില്ലെന്ന് കണ്ട് പോക്സോ കേസ്‌ പ്രതിയെ വിട്ട് നാദാപുരം കോടതി"
english_title: "Nadapuram POCSO Court Acquits Anas TK in 2015 Chettuvatti Case Due to Lack of Evidence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377331/nadapuram-pocso-court-acquits-anas-tk-chettuvatti-2015-case"
published_at: "2026-08-07T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75eb2e66b49_nadapuram-pocso-court-acquits-anas-tk-chettuvatti-2015-case.jpg1.jpg"
keywords: ["Pocso Case", "Nadapuram Pocso Case", "Nadapuram Pocso Court", "Crime News"]
---

# സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാന്റ് അഴിച്ച് സ്വകാര്യ ഭാഗങ്ങൾ കാണിച്ചെന്ന കേസ്; തെളിവില്ലെന്ന് കണ്ട് പോക്സോ കേസ്‌ പ്രതിയെ വിട്ട് നാദാപുരം കോടതി

> **Lead Summary:** നാദാപുരം: ചേറ്റുവെട്ടി ജംഗ്ഷനിൽ വെച്ച് പ്രായ പൂർത്തിയാകാത്ത രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചെന്ന കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി.

## Article Content

നാദാപുരം: ചേറ്റുവെട്ടി ജംഗ്ഷനിൽ വെച്ച് പ്രായ പൂർത്തിയാകാത്ത രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചെന്ന കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി.

നാദാപുരം പൊലീസ് ചാർജ് ചെയ്ത കേസിലെ അനസ് ടി കെ എന്നയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് നാദാപുരം പോക്‌സോ കോടതി ജഡ്ജ് ദേവൻ കെ മേനോൻ വിട്ടയച്ചത്.

2015 ജൂലൈ പതിനഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. കാറിൽ ഇരുന്ന പ്രതി തൂണേരി ഭാഗത്തേക്ക് പോകുന്ന വഴി ചോദിക്കാനെന്ന വ്യാജേന അതിജീവിതമാരായ രണ്ട് കുട്ടികളെ അടുത്ത് വിളിച്ച് പാന്റ് അഴിച്ച് ലൈംഗീക അവയവം കാണിച്ചു എന്നായിരുന്നു കേസ്.

കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും പ്രതിയാണ് ഈ കുറ്റം ചെയ്തത് എന്ന് കാണിക്കാൻ യാതൊരു തെളിവും ഇല്ലെന്നും കോടതി പറഞ്ഞു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് യാതൊരു തെളിവും ഇല്ലാതെ ഒരു മണിക്കൂറിലധികം പ്രതിയെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കാനാകില്ലെന്നും കാണിച്ചാണ് കോടതി പ്രതിയെ വിട്ടയച്ചത്.

പ്രതിക്ക് വേണ്ടി അഡ്വ. വി പി എ റഹ്മാൻ, അഡ്വ. മുഹമ്മദ് നിഹാൽ, അഡ്വ. മുഹമ്മദ് നിയാസ്, എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377331/nadapuram-pocso-court-acquits-anas-tk-chettuvatti-2015-case)