---
title: "ശക്തമായ മഴയിൽ വാണിമേലിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് വീട് തകർന്നു "
english_title: "House Under Construction Collapses in Vanimel Nadapuram Due to Heavy Rain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377334/vanimel-house-slab-collapse-heavy-rain-nadapuram-new"
published_at: "2026-08-07T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75f33ae643b_vanimel-house-slab-collapse-heavy-rain-nadapuram.jpg"
keywords: ["House Collapse", "Heavy Rain", "Vanimel", "Nadapuram"]
---

# ശക്തമായ മഴയിൽ വാണിമേലിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് വീട് തകർന്നു 

> **Lead Summary:** നാദാപുരം: ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്തമായ മഴയിൽ വാണിമേലിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് വീട് തകർന്നുവീണു. വാണിമേൽ വില്ലേജ് മാമ്പിലാക്കൂലിൽ സംഭവം. ആളപായമില്ല.

## Article Content

നാദാപുരം: ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്തമായ മഴയിൽ വാണിമേലിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് വീട് തകർന്നുവീണു. വാണിമേൽ വില്ലേജ് മാമ്പിലാക്കൂലിൽ സംഭവം. ആളപായമില്ല.

വാണിമേൽ താവോട്ട് മുക്കിൽ തയ്യുള്ളതിൽ കുഞ്ഞബ്ദുള്ളയുടെ മകൻ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. നിർമ്മാണം നടന്നുവരുന്ന വീടിന്റെ വരാന്തയുടെ മുകൾനിലയുടെ സ്ലാബ് ആണ് തകർന്നത്.

**

സംഭവം ഇങ്ങനെ**

ഇന്ന് രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതിനിടെയാണ് പകൽ വീടിന്റെ മുകൾനിലയുടെ കോൺക്രീറ്റ് സ്ലാബിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുന്ന ശബ്ദം നാട്ടുകാർ കേട്ടു. ഉടൻ തന്നെ സമീപവാസികൾ ഓടിയെത്തി.

സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മഴ കാരണം തൊഴിലാളികളും ജോലിക്ക് എത്താതതുകൊണ്ട് വൻ ദുരന്തം ഒഴിവായി. വീടിൻ്റെ രണ്ട് നിലയുടെയും ചുമരുകൾക്കും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി മഴ പെയ്യുന്നതിനാൽ സ്ലാബിൽ വെള്ളം കെട്ടിനിൽക്കുകയും ഭാരം കൂടുകയും ചെയ്തതാണ് തകർച്ചയ്ക്ക് കാരണമെന്ന സംശയവും ഉണ്ട്. വാണിമേൽ പഞ്ചായത്ത് പ്രസിഡനൻ്റ് ടി പ്രദീപ് കുമാറും മറ്റ് ജനപ്രതിനിധികളും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377334/vanimel-house-slab-collapse-heavy-rain-nadapuram-new)