---
title: "കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും"
english_title: "KSEB Workers Association CITU Protest Nadapuram Demands"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377419/nadapuram-kseb-workers-association-citu-protest-demands"
published_at: "2026-08-08T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76cf6f401a6_nadapuram-kseb-workers-association-citu-protest-demands.jpg"
keywords: ["KSEB", "Nadapuram", "Workers Protest", "Electricity"]
---

# കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും

> **Lead Summary:** **നാദാപുരം:[ ** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**നാദാപുരം:[ ** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പൊതു സ്ഥലംമാറ്റം ഉടൻ നടപ്പാക്കുക, ശമ്പള പരിഷ്കരണ നടപടി ആരംഭിക്കുക, മാനദണ്ഡം ലംഘിച്ചുള്ള വർക്കിങ് അറേഞ്ച്‌മെന്റ് നടപടി പിൻവലിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക, ഗുണമേന്മയുള്ള സാധനസാമഗ്രികൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ചന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വി.കെ. ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ സിസി അംഗം ടി.ടി. രമ്യ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി പി.വി. രവീന്ദ്രൻ സ്വാഗതവും രാജീവൻ തറോൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377419/nadapuram-kseb-workers-association-citu-protest-demands)