---
title: "ആശ്വാസമേകാൻ; മഴയത്ത് തകർന്ന വീട്  സന്ദർശിച്ച് കെ.എം.സി.സി സംഘം"
english_title: "Vaniyamel Heavy Rain House Collapse Muslim League KMCC Visit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377467/vaniyamel-heavy-rain-house-collapse-muslim-league-kmcc-visit"
published_at: "2026-08-08T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7701f68fceb_vaniyamel-heavy-rain-house-collapse-muslim-league-kmcc-visit.jpg"
keywords: ["Vanimel", "Heavy Rain", "Muslim League", "KMCC"]
---

# ആശ്വാസമേകാൻ; മഴയത്ത് തകർന്ന വീട്  സന്ദർശിച്ച് കെ.എം.സി.സി സംഘം

> **Lead Summary:** **വാണിമേൽ:[ **ശക്തമായ മഴയിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായ വാണിമേൽ താവോട്ട് മുക്ക് പ്രദേശം വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ സി.വി.എം. വാണിമേലിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ്-കെ.എം.സി.സി പ്രതിനിധി സംഘം സന്ദർശിച്ചു.

## Article Content

**വാണിമേൽ:[ **ശക്തമായ മഴയിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായ വാണിമേൽ താവോട്ട് മുക്ക് പ്രദേശം വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ സി.വി.എം. വാണിമേലിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ്-കെ.എം.സി.സി പ്രതിനിധി സംഘം സന്ദർശിച്ചു.

കനത്ത മഴയെ തുടർന്ന് പ്രദേശവാസിയായ തയ്യുള്ളതിൽ മൻസൂറിന്റെ വീട് പൂർണ്ണമായും തകർന്നു വീണിരുന്നു. കൂടാതെ, താവോട്ട് ആരിഫിന്റെ വീടിന്റെ മതിലും തകർന്നിട്ടുണ്ട്. പ്രദേശത്തെ നാശനഷ്ടങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയ സംഘം, ദുരിതബാധിതരായ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകി. മൊയ്‌തു ചിക്കപ്പുറത്ത്, സി.പി.സി. ആലിക്കുട്ടി, ജാഫർ എ.കെ., ഷരിഫ് ടി.ടി., നിസാർ കാപ്പാട്ട്, റഷിദ് ഒന്തത്ത്, റഹിം വയലിൽ, കനിയിൽ കുഞ്ഞമ്മദ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിPരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377467/vaniyamel-heavy-rain-house-collapse-muslim-league-kmcc-visit)