---
title: "എ.ഇ.ഒ ആയി നിയമിതനായ മുനീറിന്  കെ.എം.സി.സിയുടെ ആദരം"
english_title: "Munir KS AEO Appointment KMCC Vaniyamela Honour Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377480/munir-ks-aeo-appointment-kmcc-vaniyamela-honour"
published_at: "2026-08-08T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a770a6ca1c78_munir-ks-aeo-appointment-kmcc-vaniyamela-honour.jpg"
keywords: ["AEO", "KMCC", "Nadapuram", "Muslim League"]
---

# എ.ഇ.ഒ ആയി നിയമിതനായ മുനീറിന്  കെ.എം.സി.സിയുടെ ആദരം

> **Lead Summary:** **നാദാപുരം: [ **അസിസ്റ്റന്റ് എജുക്കേഷൻ ഓഫിസറായി (എ.ഇ.ഒ.) നിയമിതനായ മുനീർ കെ.സിക്ക് ജി.സി.സി വാണിമേൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണവും ആദരവും നൽകി.

## Article Content

**നാദാപുരം: [ **അസിസ്റ്റന്റ് എജുക്കേഷൻ ഓഫിസറായി (എ.ഇ.ഒ.) നിയമിതനായ മുനീർ കെ.സിക്ക് ജി.സി.സി വാണിമേൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണവും ആദരവും നൽകി.

ചടങ്ങിൽ സംഘടനയുടെ സ്നേഹോപഹാരം വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ സി.വി.എം. വാണിമേൽ മുനീർ കെ.സിക്ക് കൈമാറി. പുതിയ ഔദ്യോഗിക ചുമതലയിൽ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

ചടങ്ങിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി, ജി.സി.സി വാണിമേൽ കെ.എം.സി.സി പ്രതിനിധി ഷരിഫ് ടി.ടി., ഭാരവാഹികളായ ജഅഫർ എ.കെ., നിസാർ കാപ്പാട്ട്, റഷീദ് ഒന്തത്ത്, റഹീം വയലിൽ, അൻസിൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377480/munir-ks-aeo-appointment-kmcc-vaniyamela-honour)