---
title: "കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്ത് സെമിനാർ"
english_title: "Farmers Seminar Nadapuram India US Trade Agreement Agriculture"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377491/nadapuram-farmers-seminar-india-us-trade-agriculture"
published_at: "2026-08-08T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7711689b2be_nadapuram-farmers-seminar-india-us-trade-agriculture.jpg"
keywords: ["Farmers Association", "Nadapuram", "India US Trade", "Agriculture"]
---

# കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്ത് സെമിനാർ

> **Lead Summary:** **നാദാപുരം: [ **ഓഗസ്റ്റ് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ വെച്ച് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്ത് സെമിനാർ സംഘടിപ്പിച്ചു. 'ഇന്ത്യ-യു.എസ് വ്യാപാര കരാറും കാർഷിക മേഖലയും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ നടന്നത്.

## Article Content

**നാദാപുരം: [ **ഓഗസ്റ്റ് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ വെച്ച് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്ത് സെമിനാർ സംഘടിപ്പിച്ചു. 'ഇന്ത്യ-യു.എസ് വ്യാപാര കരാറും കാർഷിക മേഖലയും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ നടന്നത്.

കല്ലാച്ചി ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ, കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ, ടി.വി. ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.എം. അശോകൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377491/nadapuram-farmers-seminar-india-us-trade-agriculture)