---
title: "യൂത്ത്കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു"
english_title: "Quit India Day Nadapuram Youth Congress Kallachi Flag Hoisting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377595/quit-india-day-nadapuram-youth-congress-kallachi"
published_at: "2026-08-09T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7827742e6c7_quit-india-day-nadapuram-youth-congress-kallachi.jpg"
keywords: ["Quit India Day", "Youth Congress", "Kallachi", "Congress"]
---

# യൂത്ത്കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം : [ **ക്വിറ്റ് ഇന്ത്യാ ദിനം യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

**നാദാപുരം : [ **ക്വിറ്റ് ഇന്ത്യാ ദിനം യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

കല്ലാച്ചിയിൽ നടന്ന ചടങ്ങ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രൂപേഷ് കിഴക്കേടത്ത് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഖില മര്യാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അർജുൻ പെരുവൻകര, അമൽജിത്ത് പെരുവൻകര, അജിനാസ് നരിക്കട്ടേരി, സഹൽ കുമ്മങ്കോട് എന്നിവർ സംസാരിച്ചു. ഷരീഫ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377595/quit-india-day-nadapuram-youth-congress-kallachi)