---
title: "പന്നിയേരി ഉന്നതിക്കാരുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണം: ഊരുകൂട്ടം"
english_title: "Vilangad Paniyeri Unnathi Rehabilitation Demand Vanimal Tribal Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377603/vilangad-paniyeri-unnathi-rehabilitation-demand"
published_at: "2026-08-09T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7837709503a_vilangad-paniyeri-unnathi-rehabilitation-demand.jpg"
keywords: ["Vilangad", "Paniyeri", "Rehabilitation", "Landslide"]
---

# പന്നിയേരി ഉന്നതിക്കാരുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണം: ഊരുകൂട്ടം

> **Lead Summary:** **വാണിമേൽ:[ **പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന വിലങ്ങാട് പന്നിയേരി ഉന്നതി നിവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്ന് വാണിമേലിൽ ചേർന്ന ഊരുകൂട്ടം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**വാണിമേൽ:[ **പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന വിലങ്ങാട് പന്നിയേരി ഉന്നതി നിവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്ന് വാണിമേലിൽ ചേർന്ന ഊരുകൂട്ടം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വിലങ്ങാട് ഉരുൾപൊട്ടലിൽ ചെറുതും വലുതുമായ 27-ഓളം ഉരുൾപൊട്ടലുകൾ നടന്ന പ്രദേശത്താണ് പന്നിയേരി ഉന്നതി സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള മുപ്പതോളം കുടുംബങ്ങൾ നിലവിൽ വലിയ ഭീതിയോടെയാണ് ജീവിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് നിവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് യോഗം പ്രമേയത്തിലൂടെ ഉന്നയിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ ഊരുകൂട്ടം ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി.സി. കേളപ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാജു അലക്സ്, ടി.കെ. വിജീഷ്, ട്രൈബൽ ഓഫീസർ ദിവ്യ, ആശാ വർക്കർ ജാനീസ്, പി.കെ. വിനോദൻ എന്നിവർ സംസാരിച്ചു.

യോഗത്തിൽ എസ്.ടി. പ്രമോട്ടർ പി. സജി റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ബിജു പ്രമേയം അവതരിപ്പിക്കുകയും എസ്.ടി. പ്രമോട്ടർ എൻ. ശോഭ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377603/vilangad-paniyeri-unnathi-rehabilitation-demand)