---
title: "യുവശക്തി കലാസമിതി കുമ്മങ്കോട് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Free Medical Camp Organized By Yuvashakthi Kalasamithi Kummanakode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377656/nadapuram-kummanakode-yuvashakthi-free-medical-camp"
published_at: "2026-08-09T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78ad86dae31_nadapuram-kummanakode-yuvashakthi-free-medical-camp.jpg"
keywords: ["Yuvashakthi Kalasamithi", "Nadapuram", "Free Medical Camp"]
---

# യുവശക്തി കലാസമിതി കുമ്മങ്കോട് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** നാദാപുരം: യുവശക്തി കലാസമിതി കുമ്മങ്കോടിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി കോൺട്രസ്റ്റ് കണ്ണാശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വടകരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

നാദാപുരം: യുവശക്തി കലാസമിതി കുമ്മങ്കോടിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി കോൺട്രസ്റ്റ് കണ്ണാശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വടകരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലബ് രക്ഷാധികാരി കെ.ടി.കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നാദാപുരം താലൂക്ക് ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തീൻ എ.ടി. ഉദ്ഘാടനം ചെയ്തു.

കോൺട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോ. സ്മിത, ഇന്ത്യൻ ഡെന്റൽ അസോസിയേഷനിലെ ഡോ. മുജീബ് റഹ്മാൻ, കുഞ്ഞബ്ദുള്ള മുസ്ലിയാർ കടമേരി, ഷാജു പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

ക്ലബ് സെക്രട്ടറി സിനൂബ് ചാലിൽ സ്വാഗതവും പ്രസിഡന്റ് നിജീഷ് പനയുള്ളതിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377656/nadapuram-kummanakode-yuvashakthi-free-medical-camp)