---
title: "വയോജനങ്ങൾക്കായി യോഗ പരിശീലനം ആരംഭിച്ചു"
english_title: "Nadapuram Panchayat Yoga Training Program For Senior Citizens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377685/nadapuram-panchayat-yoga-training-senior-citizens"
published_at: "2026-08-10T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79509c88a2b_nadapuram-panchayat-yoga-training-senior-citizens.jpg"
keywords: ["Nadapuram", "Panchayat", "Yoga", "Senior Citizens"]
---

# വയോജനങ്ങൾക്കായി യോഗ പരിശീലനം ആരംഭിച്ചു

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന യോഗ പരിശീലന ക്ലാസിന് ഡോ. ആതിര ആർ.എസ്. നേതൃത്വം നൽകി.

പരിപാടിയിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി ടീച്ചർ ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരാകുകയും പരിശീലനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377685/nadapuram-panchayat-yoga-training-senior-citizens)