---
title: "ഗേറ്റ് പരീക്ഷ; ഉന്നത വിജയം നേടിയ റിസ്വാൻ മുഹമ്മദിനെ അനുമോദിച്ചു"
english_title: "Nadapuram Rizwan Mohammed GATE Topper Honored NIT Jaipur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377688/nadapuram-rizwan-mohammed-gate-success-honored"
published_at: "2026-08-10T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7956165e3b2_nadapuram-rizwan-mohammed-gate-success-honored.jpg"
keywords: ["Nadapuram", "GATE", "NIT Jaipur", "Education"]
---

# ഗേറ്റ് പരീക്ഷ; ഉന്നത വിജയം നേടിയ റിസ്വാൻ മുഹമ്മദിനെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം: [** ഗേറ്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി ജയ്പൂർ എൻ.ഐ.ടിയിൽ പ്രവേശനം നേടിയ ഇരുപത്തിനാലാം വാർഡിലെ വലിയാണ്ടി സറീനയുടെ മകൻ റിസ്വാൻ മുഹമ്മദിനെ വീട്ടിൽ ചെന്ന് ആദരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റിസ്വാനെ നേരിട്ട് സന്ദർശിച്ചു ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

**നാദാപുരം: [** ഗേറ്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി ജയ്പൂർ എൻ.ഐ.ടിയിൽ പ്രവേശനം നേടിയ ഇരുപത്തിനാലാം വാർഡിലെ വലിയാണ്ടി സറീനയുടെ മകൻ റിസ്വാൻ മുഹമ്മദിനെ വീട്ടിൽ ചെന്ന് ആദരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റിസ്വാനെ നേരിട്ട് സന്ദർശിച്ചു ഉപഹാരം നൽകി അനുമോദിച്ചു.

നാടിന്റെ അഭിമാനമായ യുവ പ്രതിഭയെ അഭിനന്ദിക്കാൻ നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു. ചടങ്ങിൽ മെമ്പർ അബ്ബാസ് കണേക്കൽ, ഹമീദ് വലിയാണ്ടി, വാർഡ് കൺവീനർ കരീം കണ്ണോത്ത്, റഹീം കൊറോത്ത്, നെടുണ്ടി അബ്ദുള്ള, അബ്ദുള്ള മാഷ് കണ്ടോത്ത്, അബ്ദു റഹിമാൻ തായിലാണ്ടി, ഹാഷിം താളം കുന്നത്ത്, അഷ്‌റഫ്‌ വലിയാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377688/nadapuram-rizwan-mohammed-gate-success-honored)