---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപകദിനം ആചരിച്ചു"
english_title: "Nadapuram Merchants Association Founders Day Celebration Kerala Vyapari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377691/nadapuram-merchants-association-founders-day-celebration"
published_at: "2026-08-10T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7958fb6541f_nadapuram-merchants-association-founders-day-celebration.jpg"
keywords: ["Nadapuram", "Merchants Association", "Kerala Vyapari", "Founders Day"]
---

# വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപകദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം: [**[ ]കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപകദിനാത്തോടനുബന്ധിച്ച് നാദാപുരം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഓഗസ്റ്റ് 9-നായിരുന്നു സ്ഥാപകദിനാചരണം. ഇതിന്റെ ഭാഗമായി നാദാപുരം ടൗണിൽ പതാക ഉയർത്തലും തുടർന്ന് ടൗൺ ശുചീകരണ പ്രവർത്തനങ്ങളും മധുരപലഹാര വിതരണവും നടത്തി.

## Article Content

**നാദാപുരം: [**[ ]കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപകദിനാത്തോടനുബന്ധിച്ച് നാദാപുരം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഓഗസ്റ്റ് 9-നായിരുന്നു സ്ഥാപകദിനാചരണം. ഇതിന്റെ ഭാഗമായി നാദാപുരം ടൗണിൽ പതാക ഉയർത്തലും തുടർന്ന് ടൗൺ ശുചീകരണ പ്രവർത്തനങ്ങളും മധുരപലഹാര വിതരണവും നടത്തി.

നാദാപുരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഏറത്ത് ഇക്ബാൽ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. വ്യാപാരി സമൂഹത്തിന്റെ ഐക്യവും സംഘടനാ ശക്തിയും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, നാടിന്റെ ശുചിത്വവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ജനറൽ സെക്രട്ടറി കണേക്കൽ അബ്ബാസ്, വൈസ് പ്രസിഡന്റുമാരായ ഹാരിസ് മാത്തോട്ടത്തിൽ, ഇബ്രാഹിം ടി.പി., ട്രഷറർ സൈദ് കോറോത്ത്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി റഹീം കോറോത്ത്, യൂത്ത് വിംഗ് പ്രസിഡന്റ് സിദ്ദീഖ് കുപ്പേരി, റാഷിദ്‌ കക്കാടൻ, നാസർ സി.പി., ഇക്ബാൽ സി.പി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377691/nadapuram-merchants-association-founders-day-celebration)