---
title: "മഴക്കെടുതി; വാണിമേലിൽ തകർന്ന വീടുകൾ എം.എൽ.എ സന്ദർശിച്ചു"
english_title: "Vaniyamel Rain Damage KM Abhijith MLA Visit Relief"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377723/vaniyamel-rain-damage-km-abhijith-mla-visit-relief"
published_at: "2026-08-10T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79746b409f6_vaniyamel-rain-damage-km-abhijith-mla-visit-relief.jpg"
keywords: ["KM Abhijith MLA", "Rain Damage", "Nadapuram", "Vanimel"]
---

# മഴക്കെടുതി; വാണിമേലിൽ തകർന്ന വീടുകൾ എം.എൽ.എ സന്ദർശിച്ചു

> **Lead Summary:** **വാണിമേൽ: [**[)] ശക്തമായ മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ കെ.എം. അഭിജിത്ത് എം.എൽ.എ സന്ദർശിച്ചു. മഴയിൽ വാർപ്പ് തകർന്ന താവോട്ട് മുക്കിലെ തയ്യുള്ളതിൽ മൻസൂറിന്റെ നിർമാണത്തിലിരിക്കുന്ന വീടും, മഴയെത്തുടർന്ന് തകർന്നു വീണ താവോട്ട് ആരിഫിന്റെ വീട്ടുമതിലും എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി.

## Article Content

**വാണിമേൽ: [**[)] ശക്തമായ മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ കെ.എം. അഭിജിത്ത് എം.എൽ.എ സന്ദർശിച്ചു. മഴയിൽ വാർപ്പ് തകർന്ന താവോട്ട് മുക്കിലെ തയ്യുള്ളതിൽ മൻസൂറിന്റെ നിർമാണത്തിലിരിക്കുന്ന വീടും, മഴയെത്തുടർന്ന് തകർന്നു വീണ താവോട്ട് ആരിഫിന്റെ വീട്ടുമതിലും എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി.

പ്രദേശത്തെ മഴക്കെടുതികളും ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ട് അദ്ദേഹം ഉറപ്പ് നൽകി.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വി.കെ. മൂസ മാസ്റ്റർ, കൺവീനർ എൻ.കെ. മുത്തലിബ്, വാർഡ് മെമ്പർ അഷ്റഫ് കൊറ്റാല, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മൊയ്തു ചിക്കപ്പുറത്ത്, ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി തുടങ്ങിയവരും എം.എൽ.എയ്ക്കൊപ്പം സന്ദർശനത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377723/vaniyamel-rain-damage-km-abhijith-mla-visit-relief)