---
title: "യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; വീൽചെയർ നൽകി തൂണേരി മണ്ഡലം കമ്മിറ്റി"
english_title: "Youth Congress Founders Day Nadapuram Wheelchair Donation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377803/youth-congress-founders-day-nadapuram-wheelchair-donation"
published_at: "2026-08-10T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79b199d2c86_youth-congress-founders-day-nadapuram-wheelchair-donation.jpg"
keywords: ["Youth Congress", "Nadapuram", "MLA Care", "Wheelchair Donation"]
---

# യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; വീൽചെയർ നൽകി തൂണേരി മണ്ഡലം കമ്മിറ്റി

> **Lead Summary:** **നാദാപുരം: [**[ ]യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തൂണേരി മണ്ഡലം കമ്മിറ്റി മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം നടത്തി. സമൂഹത്തിലെ ശാരീരിക പരിമിതികൾ നേരിടുന്നവർക്കും അശരണർക്കും കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ നാദാപുരം എംഎൽഎ കെയർ പദ്ധതിയിലേക്ക് മണ്ഡലം കമ്മിറ്റി വീൽചെയർ സംഭാവ ചെയ്തു.

## Article Content

**നാദാപുരം: [**[ ]യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തൂണേരി മണ്ഡലം കമ്മിറ്റി മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം നടത്തി. സമൂഹത്തിലെ ശാരീരിക പരിമിതികൾ നേരിടുന്നവർക്കും അശരണർക്കും കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ നാദാപുരം എംഎൽഎ കെയർ പദ്ധതിയിലേക്ക് മണ്ഡലം കമ്മിറ്റി വീൽചെയർ സംഭാവ ചെയ്തു.

യൂത്ത് കോൺഗ്രസ് തൂണേരി മണ്ഡലം പ്രസിഡൻ്റ് ടി.പി. ജസീർ, നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിന് വീൽചെയർ കൈമാറി. ആഘോഷപരിപാടികളിൽ മാത്രം ഒതുങ്ങാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സാമൂഹിക ഇടപെടലുകൾക്ക് സ്ഥാപക ദിനം വേദിയാക്കണമെന്ന സന്ദേശമാണ് ഈ പ്രവർത്തനം നൽകിയത്.

ചടങ്ങിൽ ഫസൽ മാട്ടാൻ, എൻ.കെ. അഭിഷേക്, ഇ.പി. സുജിത്, തുഷാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377803/youth-congress-founders-day-nadapuram-wheelchair-donation)