---
title: "ഗാന്ധിജിയുടെ ആത്മകഥയ്ക്ക് 100 വയസ്സ്; ചെക്ക്യാട് യൂത്ത് കോൺഗ്രസ് നൂറാം വാർഷികം ആഘോഷിച്ചു"
english_title: "Gandhi Autobiography 100th Anniversary Celebrated By Chekkiad Youth Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377826/gandhi-autobiography-100th-anniversary-chekkiad-youth-congress"
published_at: "2026-08-10T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79d4e2d3811_gandhi-autobiography-100th-anniversary-chekkiad-youth-congress.jpg"
keywords: ["Gandhi Autobiography", "My Experiments With Truth", "100th Anniversary", "Youth Congress", "Chekkiyad"]
---

# ഗാന്ധിജിയുടെ ആത്മകഥയ്ക്ക് 100 വയസ്സ്; ചെക്ക്യാട് യൂത്ത് കോൺഗ്രസ് നൂറാം വാർഷികം ആഘോഷിച്ചു

> **Lead Summary:** > **നാദാപുരം: ** ഗാന്ധിജിയുടെ ആത്മകഥയായ "എന്റെ സത്യാന്വേഷണ പരീക്ഷണ കഥ"യുടെ നൂറാം വാർഷികം ചെക്ക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു.1926-ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ആത്മകഥകളിൽ ഒന്നാണ്.

## Article Content

> **നാദാപുരം: ** ഗാന്ധിജിയുടെ ആത്മകഥയായ "എന്റെ സത്യാന്വേഷണ പരീക്ഷണ കഥ"യുടെ നൂറാം വാർഷികം ചെക്ക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു.1926-ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ആത്മകഥകളിൽ ഒന്നാണ്.

രാജ്യമെമ്പാടും വിവിധ സംഘടനകൾ നൂറാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായാണ് ചെക്ക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ പുസ്തക വിതരണവും പുസ്തക ചർച്ചയും നടന്നു. ചെക്ക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സി.പി അഖിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ അബൂബക്കർ ഹാജി, ഷഹൻ അശോക്, സിയാദ് പാട്ടൊന്റവിട, ദിനൂപ് ചേലത്തോട്, ടി അനിൽകുമാർ, ഇസ്മായിൽ കരിന്ത്രയിൽ, അഭിരാം തങ്കയംകുറ്റി, എം.ഒ അബൂബക്കർ, സുധീർ കല്ലിൽ, വി.കെ മജീഷ, അനില കൊക്കിണീന്റവിട, വി.കെ അജികുമാർ, ചന്ദ്രൻ കരിന്ത്രയിൽ, ലിഞ്ജു കൊറോത്ത്, നാസിം കീഴന, അബ്ദുള്ള മുണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി.ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377826/gandhi-autobiography-100th-anniversary-chekkiad-youth-congress)