---
title: "ഇനി സന്തോഷക്കാലം; വാണിമേൽ കുളിക്കുന്ന് പകൽവീട്ടിൽ പോഷകാഹാര പദ്ധതിക്ക് തുടക്കമായി"
english_title: "Vanimal Day Care Centre Food Distribution Scheme Launched For Senior Citizens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377828/vanimal-kulikkunnu-day-care-food-distribution-scheme-launched"
published_at: "2026-08-10T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79d78c9e675_vanimal-kulikkunnu-day-care-food-distribution-scheme-launched.jpg"
keywords: ["Vanimal Day Care Centre", "Senior Citizens", "Food Distribution", "Vanimal  Grama Panchayat", "KP Rajeevan"]
---

# ഇനി സന്തോഷക്കാലം; വാണിമേൽ കുളിക്കുന്ന് പകൽവീട്ടിൽ പോഷകാഹാര പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **വാണിമേൽ: ** വാണിമേൽ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ഇനി മുതൽ പകൽവീട്ടിൽ പോഷകസമൃദ്ധമായ ഭക്ഷണം. കുളിക്കുന്ന് പകൽവീട്ടിലെ ഭക്ഷണവിതരണ പദ്ധതിക്ക് തുടക്കമായി.2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന ക്ഷേമത്തിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

## Article Content

**വാണിമേൽ: ** വാണിമേൽ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ഇനി മുതൽ പകൽവീട്ടിൽ പോഷകസമൃദ്ധമായ ഭക്ഷണം. കുളിക്കുന്ന് പകൽവീട്ടിലെ ഭക്ഷണവിതരണ പദ്ധതിക്ക് തുടക്കമായി.2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന ക്ഷേമത്തിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

പകൽവീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രാജീവൻ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പകൽവീട്ടിലെത്തുന്ന വയോജനങ്ങൾക്ക് ഇനി മുതൽ പോഷകാഹാരം സൗജന്യമായി ലഭിക്കും. വയോജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ നടപ്പിലാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.പി. രാജീവൻ അറിയിച്ചു. സമൂഹത്തിൽ മുതിർന്നവർക്ക് അർഹമായ പരിഗണനയും പരിചരണവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. പകൽവീട് വയോജനങ്ങൾക്ക് ഒത്തുചേരലിനും വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള കേന്ദ്രമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377828/vanimal-kulikkunnu-day-care-food-distribution-scheme-launched)