---
title: "നാദാപുരത്തിന്റെ വികസനത്തിന് മുസ്‌ലിം ലീഗിന്റെ ‘നാദാപുരം നെക്സ്റ്റ്’ ശില്പശാല ഓഗസ്റ്റ് 12ന്"
english_title: "Nadapuram Next Workshop By Muslim League For Constituency Development"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377833/nadapuram-next-muslim-league-workshop-development"
published_at: "2026-08-10T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79e047a6e76_nadapuram-next-muslim-league-workshop-development.jpg"
keywords: ["Nadapuram Next", "Muslim League", "Development Workshop", "PMA Salam", "PMA Sameer MLA"]
---

# നാദാപുരത്തിന്റെ വികസനത്തിന് മുസ്‌ലിം ലീഗിന്റെ ‘നാദാപുരം നെക്സ്റ്റ്’ ശില്പശാല ഓഗസ്റ്റ് 12ന്

> **Lead Summary:** **നാദാപുരം: **നാദാപുരം നിയോജക മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനായി മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ‘നാദാപുരം നെക്സ്റ്റ്’ ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് നടക്കുന്ന ശിൽപശാലയിൽ ഭരണ നിർവഹണം, സംരംഭകത്വം, സാമ്പത്തിക ആസൂത്രണം, ഭാവി വികസന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ ഉണ്ടാകും.

## Article Content

**നാദാപുരം: **നാദാപുരം നിയോജക മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനായി മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ‘നാദാപുരം നെക്സ്റ്റ്’ ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് നടക്കുന്ന ശിൽപശാലയിൽ ഭരണ നിർവഹണം, സംരംഭകത്വം, സാമ്പത്തിക ആസൂത്രണം, ഭാവി വികസന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ ഉണ്ടാകും.

പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തന കാഴ്ചപ്പാടുകളിലേക്ക് പൊതുപ്രവർത്തകരെ നയിക്കുകയും മണ്ഡലത്തിന്റെ വികസനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുകയുമാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യം. വിദഗ്ധരും ജനപ്രതിനിധികളും വിവിധ സെഷനുകളിൽ ആശയങ്ങൾ പങ്കുവെക്കും.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ശിൽപശാല ഉദ്ഘാടനം ചെയ്യും. ‘ഭരണപക്ഷ രാഷ്ട്രീയ പ്രവർത്തനം – ഉത്തരവാദിത്തങ്ങൾ, ഉദ്ദേശങ്ങൾ’ എന്ന വിഷയമാണ് ഒന്നാം സെഷൻ. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഉത്തരവാദിത്തങ്ങളും വികസന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിലെ നേതൃത്വത്തിന്റെ പങ്കും ചർച്ച ചെയ്യും.

സി.എൻ. വിജയകൃഷ്ണൻ നയിക്കുന്ന രണ്ടാം സെഷനിൽ ‘സംരംഭങ്ങൾ – സാധ്യതകൾ, സൗകര്യങ്ങൾ’ എന്ന വിഷയം അവതരിപ്പിക്കും. യുവജനങ്ങൾക്കും വനിതകൾക്കും ലഭ്യമായ സംരംഭക സഹായ പദ്ധതികൾ, ധനസഹായം, പരിശീലനം, വിപണന സൗകര്യങ്ങൾ എന്നിവയാണ് പ്രധാന ചർച്ചാ വിഷയം.പി.എം.എ. സമീർ എം.എൽ.എ നയിക്കുന്ന മൂന്നാം സെഷനിൽ ‘സാമ്പത്തിക ആസൂത്രണം – പ്രതീക്ഷകൾ, പരിധികൾ, പരിമിതികൾ’ എന്ന വിഷയത്തിൽ സർക്കാർ പദ്ധതികളും വിവിധ ധനസ്രോതസ്സുകളും വിലയിരുത്തും.

സി.കെ. സുബൈർ ‘പുതുയുഗ പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ സമാപന സന്ദേശം നൽകും. മണ്ഡലത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവരെ ഒരുമിപ്പിച്ച് പുതിയ ആശയങ്ങൾ പ്രായോഗിക പ്രവർത്തനരേഖകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘നാദാപുരം നെക്സ്റ്റ്’ എന്ന് ഭാരവാഹികൾ അറിയിച്ചു. എംപി സൂപ്പി, എം.പി ജാഫർ, ടി.കെ ഖാലിദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377833/nadapuram-next-muslim-league-workshop-development)