---
title: "'കലാമേളകളിലെ നിറസാന്നിധ്യം, വിദ്യാഭ്യാസ രംഗത്തെ വേറിട്ട ആ വ്യക്തിത്വം'; കെ.ടി. വേണുഗോപാൽ അനുസ്മരണ യോഗം"
english_title: "Nadapuram Retired Headmasters Forum Holds KT Venugopal Memorial Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377848/nadapuram-retired-headmasters-forum-kt-venugopal-memorial"
published_at: "2026-08-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79fc091d045_nadapuram-retired-headmasters-forum-kt-venugopal-memorial.jpg"
keywords: ["Retired Headmasters Forum", "KT Venugopal", "Memorial", "Education", "Kerala Teachers"]
---

# 'കലാമേളകളിലെ നിറസാന്നിധ്യം, വിദ്യാഭ്യാസ രംഗത്തെ വേറിട്ട ആ വ്യക്തിത്വം'; കെ.ടി. വേണുഗോപാൽ അനുസ്മരണ യോഗം

> **Lead Summary:** നാദാപുരം: നാദാപുരം ഉപജില്ലാ റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കെ.ടി. വേണുഗോപാൽ അനുസ്മരണ യോഗം നടന്നു. അക്കാദമിക് രംഗത്തും സ്കൂൾ കലാമേളകൾ ഉൾപ്പെടെയുള്ള വിവിധ മേളകളിലും നിറസാന്നിധ്യമായിരുന്ന കെ.ടി. വേണുഗോപാൽ നാദാപുരം എ.ഇ.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്.

## Article Content

നാദാപുരം: നാദാപുരം ഉപജില്ലാ റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കെ.ടി. വേണുഗോപാൽ അനുസ്മരണ യോഗം നടന്നു. അക്കാദമിക് രംഗത്തും സ്കൂൾ കലാമേളകൾ ഉൾപ്പെടെയുള്ള വിവിധ മേളകളിലും നിറസാന്നിധ്യമായിരുന്ന കെ.ടി. വേണുഗോപാൽ നാദാപുരം എ.ഇ.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്.

അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച നാദാപുരം ഉപജില്ലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു.

കെ. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് എം.പി. ഷമീർ, പി.കെ. ദാമു, കെ.പി. കുമാരൻ, പി. ചോയിക്കുട്ടി, കെ. പത്മനാഭൻ, എം.എ. ലത്തീഫ്, പി.പി. കുഞ്ഞമ്മദ്, ജമാൽ കല്ലാച്ചി, എ. റഹിം, സി. മുരളീധരൻ, വാർഡ് മെമ്പർ കെ. റംല, ടി.സി. അബ്ദുൾ നാസർ, എൻ. മോഹൻദാസ്, കെ. ശ്യാമള, വി.പി. സൂപ്പി, ടി. രവീന്ദ്രൻ, പി.കെ. പ്രേമനാഥൻ, കെ.എം. മോഹൻദാസ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. വിദ്യാഭ്യാസ രംഗത്ത് കെ.ടി. വേണുഗോപാൽ നൽകിയ സംഭാവനകളെ സദസ്സ് അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377848/nadapuram-retired-headmasters-forum-kt-venugopal-memorial)