---
title: "ഓർമ്മ പുതുക്കി; നാദാപുരത്ത് കെ.ടി. വേണുഗോപാൽ അനുസ്മരണം"
english_title: "KT Venugopal Remembrance Meeting Nadapuram Retired Headmasters"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377899/kt-venugopal-remembrance-meeting-nadapuram"
published_at: "2026-08-11T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa39fafadd_kt-venugopal-remembrance-meeting-nadapuram.jpg"
keywords: ["KT Venugopal", "Nadapuram", "AEO Office", "Remembrance"]
---

# ഓർമ്മ പുതുക്കി; നാദാപുരത്ത് കെ.ടി. വേണുഗോപാൽ അനുസ്മരണം

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഉപജില്ലാ റിട്ടയേർഡ് ഹെഡ്‌മാസ്‌റ്റേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ കെ.ടി. വേണുഗോപാൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **നാദാപുരം ഉപജില്ലാ റിട്ടയേർഡ് ഹെഡ്‌മാസ്‌റ്റേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ കെ.ടി. വേണുഗോപാൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു.

നാദാപുരം എ.ഇ.ഒ. ഓഫീസ് സീനിയർ സൂപ്രണ്ടായി വിരമിച്ച കെ.ടി. വേണുഗോപാൽ, അക്കാദമിക് രംഗത്തും വിവിധ മേളകളിലും സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഉപജില്ലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

കെ. ഹേമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് എം.പി. ഷമീർ, പി.കെ. ദാമു, കെ.പി. കുമാരൻ, പി. ചോയിക്കുട്ടി, കെ. പത്മനാഭൻ, എം.എ. ലത്തീഫ്, പി.പി. കുഞ്ഞമ്മത്, ജമാൽ കല്ലാച്ചി, എ. റഹിം, സി. മുരളിധരൻ, വാർഡ് മെമ്പർ കെ. റംല, ടി.സി. അബ്ദുൾ നാസർ, എൻ. മോഹൻദാസ്, കെ. ശ്യാമള, വി.പി. സുപ്പി, ടി. രവീന്ദ്രൻ, പി.കെ. പ്രേമനാഥൻ, കെ.എം. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377899/kt-venugopal-remembrance-meeting-nadapuram)