---
title: "നാദാപുരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Free Medical Camp Nadapuram Onam Youth Sakthi Kalanasamithi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377906/free-medical-camp-nadapuram-onam-yuvasakthi"
published_at: "2026-08-11T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aab9c70e4f_free-medical-camp-nadapuram-onam-yuvasakthi.jpg"
keywords: ["Medical Camp", "Nadapuram", "Eye Hospital", "IMA Vadakara"]
---

# നാദാപുരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം:[ **[ ]ഓണാഘോഷത്തിന്റെ ഭാഗമായി യുവശക്തി കലാസമിതി കുമ്മങ്കോടിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) വടകരയുടെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ് നടത്തിയത്.

## Article Content

**നാദാപുരം:[ **[ ]ഓണാഘോഷത്തിന്റെ ഭാഗമായി യുവശക്തി കലാസമിതി കുമ്മങ്കോടിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) വടകരയുടെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ് നടത്തിയത്.

നാദാപുരം താലൂക്ക് ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. മൊയ്തീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. ബാലകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. മുജിബ് റഹ്മാൻ, കുഞ്ഞബ്ദുള്ള മുസ്ല്യാർ കടമേരി, ഷാജു പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

ക്ലബ് സെക്രട്ടറി സിനുബ് ചാലിൽ സ്വാഗതവും പ്രസിഡന്റ് നിജീഷ് പനയുള്ളതിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377906/free-medical-camp-nadapuram-onam-yuvasakthi)