---
title: "വാണിമേലിൽ ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ നാദാപുരം ഏരിയ കൺവെൻഷൻ"
english_title: "CITU Electrical Workers and Supervisors Association Nadapuram Area Convention Held in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378022/vanimel-citu-electrical-workers-supervisors-area-convention"
published_at: "2026-08-11T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b261bbf65a_vanimel-citu-electrical-workers-supervisors-area-convention.jpg"
keywords: ["CITU", "Electrical Workers Association", "Electrical Supervisors"]
---

# വാണിമേലിൽ ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ നാദാപുരം ഏരിയ കൺവെൻഷൻ

> **Lead Summary:** വാണിമേൽ: ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു നാദാപുരം ഏരിയ കൺവെൻഷൻ വാണിമേൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളും സംഘടനാ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി ചേർന്ന കൺവെൻഷൻ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ: ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു നാദാപുരം ഏരിയ കൺവെൻഷൻ വാണിമേൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളും സംഘടനാ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി ചേർന്ന കൺവെൻഷൻ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

കൺവെൻഷനിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. സുധീർ മുഖ്യപ്രഭാഷണം നടത്തി. വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ, തൊഴിൽ അവകാശങ്ങൾ, വേതന പരിഷ്കരണം, ക്ഷേമനിധി എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തി തൊഴിലാളി ഐക്യം ഉറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഏരിയാ സെക്രട്ടറി ടി. കെ. ഷാജു കഴിഞ്ഞ കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് എൻ. പി. സത്യൻ അധ്യക്ഷത വഹിച്ചു. പി. പി. ഷൈനി, പി. കെ. സജീവൻ, എൻ. കെ. സജീഷ് എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. ജമാലുദ്ദീൻ വാണിമേൽ നന്ദി പ്രകടിപ്പിച്ചു.

കൺവെൻഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി. കെ. ഷാജു സെക്രട്ടറിയായും എൻ. പി. സത്യൻ പ്രസിഡണ്ടായും പി. കെ. സജീവൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378022/vanimel-citu-electrical-workers-supervisors-area-convention)