---
title: "വിലക്കയറ്റത്തിനെതിരെ; കേരള കർഷക സംഘം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു"
english_title: "Kerala Karshaka Sangham Organizes Evening Dharna in Iringannur Against Price Rise"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378104/kerala-karshaka-sangham-dharna-iringannur"
published_at: "2026-08-12T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c026d3028d_kerala-karshaka-sangham-dharna-iringannur.jpg"
keywords: ["Kerala Karshaka Sangham", "Iringannur", "price rise protest", "CPM"]
---

# വിലക്കയറ്റത്തിനെതിരെ; കേരള കർഷക സംഘം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ ** വിലക്കയറ്റം തടയുന്നതിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ ** വിലക്കയറ്റം തടയുന്നതിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി. അനിൽ കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കർഷക സംഘം മേഖല പ്രസിഡന്റ് രാജൻ കനിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി. ശ്രീജിത്ത്, എം. രാജൻ, ടി.കെ. അരവിന്ദാക്ഷൻ, എൻ. ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

സർക്കാറുകളുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നിരവധി പേരാണ് ധർണ്ണയിൽ അണിനിരന്നത്.

**English Summary: **The Kerala Karshaka Sangham organized an evening dharna in Iringannur to protest against the negative stance and inaction of the central and state governments in curbing price rise and addressing public issues. The protest was inaugurated by CPM Area Committee member T. Anil Kumar and presided over by Sangham Zonal President Rajan Kaniyil. Leaders including C.P. Sreejith, M. Rajan, T.K. Aravindakshan, and N. Govindan addressed the gathering, which saw active participation from numerous citizens expressing their discontent over government inaction.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378104/kerala-karshaka-sangham-dharna-iringannur)