---
title: "ആദ്യ ഗഡു കൈമാറി; എടച്ചേരി കാക്കന്നൂർ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു"
english_title: "Kakkannur Temple Reconstruction Begins in Edacheri First Installment Handed Over"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378106/kakkannur-temple-reconstruction-edacheri"
published_at: "2026-08-12T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c051cc202b_kakkannur-temple-reconstruction-edacheri.jpg"
keywords: ["Kakkannur temple", "Edacheri", "temple reconstruction"]
---

# ആദ്യ ഗഡു കൈമാറി; എടച്ചേരി കാക്കന്നൂർ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു

> **Lead Summary:** **എടച്ചേരി: [** കാക്കന്നൂർ ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന കാഞ്ഞിരമരം വീണ് പാരമ്പര്യമായി ആരാധന നടത്തിവന്ന ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

## Article Content

**എടച്ചേരി: [** കാക്കന്നൂർ ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന കാഞ്ഞിരമരം വീണ് പാരമ്പര്യമായി ആരാധന നടത്തിവന്ന ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

തുടർന്ന് ഭക്തജനങ്ങളുടെ കൂട്ടായ സഹകരണത്തോടെയും സാമ്പത്തിക സഹായത്തോടെയുമാണ് ക്ഷേത്രം പൂർവ്വസ്ഥിതിയിലാക്കാൻ പുനർനിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആദ്യ ഗഡു തുക കൈമാറുന്ന ചടങ്ങ് ലളിതമായ ചടങ്ങിൽ നടന്നു.

ക്ഷേത്രം സെക്രട്ടറി പുനത്തിക്കണ്ടി രാജു, നിർമ്മാണ ചുമതലയുള്ള കോൺട്രാക്ടർ ശ്രീജിത്ത് ആചാരിക്ക് ആദ്യ ഗഡു തുക കൈമാറി. ക്ഷേത്രത്തിന്റെ പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ഭക്തജനങ്ങളും കമ്മറ്റിയും.

**English Summary: **The reconstruction work of the Kakkannur Temple in Edacheri has officially begun after it suffered damage when a nearby Kanjiram tree fell on it. Funded through the collective cooperation and financial support of devotees, the rebuilding process took a step forward as temple secretary Punathikkandi Raju handed over the first installment amount to construction contractor Sreejith Achari in a simple ceremony. The temple committee and devotees are moving forward with measures to complete the reconstruction swiftly.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378106/kakkannur-temple-reconstruction-edacheri)