---
title: "ഇളയടം പ്രീമിയർ ലീഗ്; പുറമേരിയിൽ ഫുട്ബോൾ ടൂർണമെന്റ്  വെബ്സൈറ്റ് പ്രകാശനം"
english_title: "MSF Iliyadom Branch Organizes EPL Football Tournament Website Launch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378115/msf-iliyadom-epl-football-tournament-website-launch"
published_at: "2026-08-12T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0ce45c860_msf-iliyadom-epl-football-tournament-website-launch.jpg"
keywords: ["MSF Iliyadom", "EPL football tournament", "Muslim League"]
---

# ഇളയടം പ്രീമിയർ ലീഗ്; പുറമേരിയിൽ ഫുട്ബോൾ ടൂർണമെന്റ്  വെബ്സൈറ്റ് പ്രകാശനം

> **Lead Summary:** **പുറമേരി:[ ** എം.എസ്.എഫ് ഇളയടം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കൈതക്കണ്ടി ഹാരിസ് മെമ്മോറിയൽ ഇളയടം പ്രീമിയർ ലീഗ്' (ഇ.പി.എൽ) ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പുറമേരി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് സാലി ചടങ്ങിൽ വെബ്സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു.

## Article Content

**പുറമേരി:[ ** എം.എസ്.എഫ് ഇളയടം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കൈതക്കണ്ടി ഹാരിസ് മെമ്മോറിയൽ ഇളയടം പ്രീമിയർ ലീഗ്' (ഇ.പി.എൽ) ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പുറമേരി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് സാലി ചടങ്ങിൽ വെബ്സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു.

വരുന്ന ഒക്ടോബർ 1, 2, 3 തീയതികളിലാണ് ടൂർണമെന്റ് നടക്കുന്നത്. ശാഖാ പ്രസിഡന്റ് സിനാൻ ടി.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് നേതാക്കളായ കെ. സൂപ്പി മാസ്റ്റർ, മുഹമ്മദ് പുറമേരി, ആർ.കെ. റഫിഖ്, ഷബീർ എ.കെ., ഷക്കിൽ വി.പി., ജാഫർ എ.പി., സുബൈർ പെരുമുണ്ടശ്ശേരി, സിനാൻ കല്ലുംപുറം, ഷിനാസ് മാസ്റ്റർ, ജിനാൻ ടി. തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ തുടക്കത്തിൽ സെക്രട്ടറി സിനാൻ വി.പി. സ്വാഗതവും, ട്രഷറർ നസിം എം. ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378115/msf-iliyadom-epl-football-tournament-website-launch)