---
title: "ബി.എ അഫ്‌സലുൽ ഉലമ പരീക്ഷയിൽ ഒന്നാം റാങ്ക്; അംന ഷെറിന് ആദവ് "
english_title: "Amnah Sherin Raliya Felicitated for Securing First Rank in Calicut University BA Afsal-ul-Ulama Exam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378120/amna-sherin-raliya-felicitated-calicut-university-rank"
published_at: "2026-08-12T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c11b6d220c_amna-sherin-raliya-felicitated-calicut-university-rank.jpg"
keywords: ["Calicut University", "BA Afsal-ul-Ulama", "Nadapuram"]
---

# ബി.എ അഫ്‌സലുൽ ഉലമ പരീക്ഷയിൽ ഒന്നാം റാങ്ക്; അംന ഷെറിന് ആദവ് 

> **Lead Summary:** **നാദാപുരം:[ **കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ അഫ്‌സലുൽ ഉലമ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചേണിക്കണ്ടിയിൽ അംന ഷെറിൻ റാളിയയെ കുളങ്ങരത്ത് പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**നാദാപുരം:[ **കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ അഫ്‌സലുൽ ഉലമ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചേണിക്കണ്ടിയിൽ അംന ഷെറിൻ റാളിയയെ കുളങ്ങരത്ത് പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ചേണിക്കണ്ടി അബ്ദുൽ അസിസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.വി. നാസറുദ്ദീൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ബീന കുളങ്ങരത്ത് റാങ്ക് ജേതാവിനുള്ള ഉപഹാരം സമ്മാനിച്ചു.

മാക്കൂട്ടത്തിൽ നാണു, പി.സി. അന്തു ഹാജി, കെ.കെ. അബ്ദുറഹ്മാൻ ഹാജി, റംല സി. കക്കട്ടിൽ, ചേണിക്കണ്ടി അൻവർ സാദത്ത്, കെ.എം. ഹമീദ്, വി.കെ. കുഞ്ഞിരാമൻ, പി.സി. സജീർ, പി.എം. അഷ്റഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ച് അനുമോദനങ്ങൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378120/amna-sherin-raliya-felicitated-calicut-university-rank)