---
title: "ഉമ്മത്തൂർ എസ്.ഐ. അറബിക് കോളേജിൽ കോൺവൊക്കേഷൻ പ്രോഗ്രാം"
english_title: "Ummathoor SI Arabic College Convocations Program Held for 2023-2026 Batch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378132/ummathoor-si-arabic-college-convocation-2023-2026"
published_at: "2026-08-12T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c19395726f_ummathoor-si-arabic-college-convocation-2023-2026.jpg"
keywords: ["Ummathoor SI Arabic College", "convocation", "Nadapuram"]
---

# ഉമ്മത്തൂർ എസ്.ഐ. അറബിക് കോളേജിൽ കോൺവൊക്കേഷൻ പ്രോഗ്രാം

> **Lead Summary:** **നാദാപുരം: [**ഉമ്മത്തൂർ എസ്.ഐ. അറബിക് കോളേജിലെ 2023-2026 ബാച്ച് വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പ്രോഗ്രാം ചടങ്ങ് സംഘടിപ്പിച്ചു. സഖാഫ് കമ്മിറ്റി ചെയർമാൻ പ്രൊഫ. പി. മമ്മു സാഹിബ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം: [**ഉമ്മത്തൂർ എസ്.ഐ. അറബിക് കോളേജിലെ 2023-2026 ബാച്ച് വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പ്രോഗ്രാം ചടങ്ങ് സംഘടിപ്പിച്ചു. സഖാഫ് കമ്മിറ്റി ചെയർമാൻ പ്രൊഫ. പി. മമ്മു സാഹിബ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തലശ്ശേരി കെ.ബി.എസ്. ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ടി. മുഹമ്മദ് സിറാജുദ്ധീൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ വിവിധ നേതാക്കളും അധ്യാപകരുമായ ഹമീദ് അമ്പലത്തിൽങ്ങൾ, തുണ്ടിയിൽ സലാം, മുസ്തഫ മാസ്റ്റർ, ഇബ്രാഹിം ബാഖവി, ഫാഹിസ് വാഫി, അനസ് വാഫി, ആഷിഖ് വാഫി, സൽമത് ടീച്ചർ തുടങ്ങിയ പ്രമുഖർ സംസാരിച്ച് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378132/ummathoor-si-arabic-college-convocation-2023-2026)