---
title: "തൂണേരിയിൽ ഷഹീദ് മുഹമ്മദ് അസ്ലം അനുസ്മരണവും ഖബർ സിയാറത്തും"
english_title: "Shaheed Muhammed Aslam Commemoration and Khabar Ziyarat Held in Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378187/shaheed-muhammed-aslam-commemoration-thooneri"
published_at: "2026-08-12T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4df4ecf94_shaheed-muhammed-aslam-commemoration-thooneri.jpg"
keywords: ["Thooneri", "Youth League", "commemoration"]
---

# തൂണേരിയിൽ ഷഹീദ് മുഹമ്മദ് അസ്ലം അനുസ്മരണവും ഖബർ സിയാറത്തും

> **Lead Summary:** **തൂണേരി: [** തൂണേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷഹീദ് മുഹമ്മദ് അസ്ലമിന്റെ അനുസ്മരണവും ഖബർ സിയാറത്തും സംഘടിപ്പിച്ചു. അനുസ്മരണ സംഗമം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: [** തൂണേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷഹീദ് മുഹമ്മദ് അസ്ലമിന്റെ അനുസ്മരണവും ഖബർ സിയാറത്തും സംഘടിപ്പിച്ചു. അനുസ്മരണ സംഗമം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.

അസ്ലമിന് നീതി ലഭിക്കുന്നത് വരെയും കൊലയാളികളെ കൽതുറുങ്കിൽ അടക്കുന്നത് വരെയും ശക്തമായ നിയമപോരാട്ടവുമായി മുസ്ലിം ലീഗ് പാർട്ടി മുൻപന്തിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫിർദൗസ് നാളൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സുപ്പി നരിക്കട്ടേരി ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സിയാറത്തിന് ഉവൈസ് ഫലാഹി നേതൃത്വം നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സയ്യിദ് അലി യമാനി സ്വാഗതവും വൈസ് പ്രസിഡന്റ് മബ്റൂക് എൻ.സി നന്ദിയും പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.വി. കുഞ്ഞമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി.സി. തങ്ങൾ, ദുബായ് കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി. ഹമീദ് മാസ്റ്റർ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി. അബ്‌ദുൽ ജലീൽ, സെക്രട്ടറി മുഹ്‌സിൻ വളപ്പിൽ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.പി. റിയാസ് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378187/shaheed-muhammed-aslam-commemoration-thooneri)