---
title: "കർക്കടക വാവ് ബലിതർപ്പണം; അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വൻ ജനപങ്കാളിത്തം"
english_title: "Karkadaka Vavu Bali Tharpanam Observed Across Kerala with Deep Devotion-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378197/karkadaka-vavu-bali-tharpanam-aroor-temple-new"
published_at: "2026-08-12T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c570fae101_karkadaka-vavu-bali-tharpanam-aroor-temple.jpg"
keywords: ["Karkidaka Vavu Balitharpanam", "Aroor Mahavishnu Temple", "Nadapuram News"]
---

# കർക്കടക വാവ് ബലിതർപ്പണം; അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വൻ ജനപങ്കാളിത്തം

> **Lead Summary:** **അരൂർ: [ **മൺമറഞ്ഞുപോയ പിതൃക്കൾക്ക് മോക്ഷപ്രാപ്തി നേടിക്കൊടുക്കുന്നതിനായി നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ കർക്കടക വാവ് ബലിതർപ്പണം നടന്നു. ചടങ്ങുകൾക്കായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

## Article Content

**അരൂർ: [ **മൺമറഞ്ഞുപോയ പിതൃക്കൾക്ക് മോക്ഷപ്രാപ്തി നേടിക്കൊടുക്കുന്നതിനായി നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ കർക്കടക വാവ് ബലിതർപ്പണം നടന്നു. ചടങ്ങുകൾക്കായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ആരാധനാലയങ്ങളിൽ ഒന്നായ അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തന്നെ നിരവധി വിശ്വാസികളാണ് ബലിതർപ്പണത്തിനായി എത്തിച്ചേർന്നത്. രാവിലെ ആറുമണിയോടെ ആരംഭിച്ച ചടങ്ങുകൾ രാവിലെ പതിനൊന്നുമണിയോടെയാണ് സമാപിച്ചത്.

കോഴിക്കോട് ശ്രേഷ്ടാചാര്യ സഭ അംഗങ്ങളാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ ടി.കെ. രാജൻ, എ. ബാബു, പി.കെ. കണാരൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖർ തർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനും പിതൃക്കൾക്ക് മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിക്കാനും വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378197/karkadaka-vavu-bali-tharpanam-aroor-temple-new)