---
title: "മൂക്ക് പൊത്തി വ്യാപാരികൾ; മാലിന്യം ഡ്രെയിനേജിലൂടെ ഒഴുക്കി വളയം ടൗൺ ചീഞ്ഞു നാറുന്നു"
english_title: "Valayam Town Hit By Foul Smell As Waste Released Into Drainage, Traders Protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378224/valayam-town-drainage-waste-foul-smell-traders-protest"
published_at: "2026-08-12T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c9457833dd_valayam-town-drainage-waste-foul-smell-traders-protest.jpg"
keywords: ["Valayam Town", "Drainage", "Waste", "Health Hazard"]
---

# മൂക്ക് പൊത്തി വ്യാപാരികൾ; മാലിന്യം ഡ്രെയിനേജിലൂടെ ഒഴുക്കി വളയം ടൗൺ ചീഞ്ഞു നാറുന്നു

> **Lead Summary:** വളയം: ഇന്ന് രാവിലെ മുതൽ വളയം ടൗൺ ചീഞ്ഞു നാറുകയാണ്. ടൗണിൽ അടുത്തിടെ ആരംഭിച്ച ഫാസ്റ്റ് ഫുഡ് ആൻഡ് ജ്യൂസ് കടയിലെ മലിനജലം ഡ്രെയിനേജിലൂടെ ഒഴുക്കിയതാണ് ദുർഗന്ധത്തിന് കാരണമെന്നാണ് ആരോപണം.

## Article Content

വളയം: ഇന്ന് രാവിലെ മുതൽ വളയം ടൗൺ ചീഞ്ഞു നാറുകയാണ്. ടൗണിൽ അടുത്തിടെ ആരംഭിച്ച ഫാസ്റ്റ് ഫുഡ് ആൻഡ് ജ്യൂസ് കടയിലെ മലിനജലം ഡ്രെയിനേജിലൂടെ ഒഴുക്കിയതാണ് ദുർഗന്ധത്തിന് കാരണമെന്നാണ് ആരോപണം.

അസഹനീയമായ ദുർഗന്ധം കാരണം മൂക്ക് പൊത്താതെ കടകളിൽ ഇരിക്കാൻ കഴിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മോടി കൂട്ടി അലങ്കാര വിളക്കുകൾ സ്ഥാപിച്ച വളയം ടൗണിൽ വലിയ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ഈ സംഭവത്തിൽ അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ടൗണിലെ ഡ്രെയിനേജ് മാലിന്യങ്ങൾ മുഴുവൻ ചെക്കോറ്റ റോഡിലെ തുറന്ന ഓടയിലൂടെയാണ് ഒഴുക്കിവിടുന്നത്. ഇത് പകർച്ചവ്യാധികൾ പടരാൻ വരെ സാധ്യതയുണ്ട്.

വളയം ടൗണിന് മൂക്കിനു താഴെ ആരോഗ്യപ്രവർത്തകരുടെ കാര്യാലയം ഉണ്ടായിട്ടും ഇതുവരെ ഒരു പരിശോധനയും നടത്തിയിട്ടില്ല.

**English Summary:**

Valayam town in Kozhikode is facing severe foul smell since this morning allegedly due to waste water from a newly opened fast food and juice shop being released into the drainage. Traders said they are unable to sit in shops without covering their nose. They allege that all town drainage waste flows through an open drain on Chekkotta Road, posing risk of disease outbreak. Despite a health office being located in Valayam, no inspection has been conducted so far, traders alleged.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378224/valayam-town-drainage-waste-foul-smell-traders-protest)