---
title: "വളയത്ത് പ്രതിഷേധം; ഹോട്ടൽ മാലിന്യം ഡ്രെയിനേജിലൂടെ ഒഴുക്കിയതിനെതിരെ ഡിവൈഎഫ്ഐയും ഓട്ടോ തൊഴിലാളികളും"
english_title: "Protest in Valayam Against Hotel Waste Flowing Through Drainage DYFI and Auto Workers Intervene-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378276/valayam-hotel-waste-drainage-protest-new"
published_at: "2026-08-13T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d62ef3a46d_valayam-hotel-waste-drainage-protest-new.jpg"
keywords: ["Valayam Town", "Drainage", "Waste", "Health Hazard"]
---

# വളയത്ത് പ്രതിഷേധം; ഹോട്ടൽ മാലിന്യം ഡ്രെയിനേജിലൂടെ ഒഴുക്കിയതിനെതിരെ ഡിവൈഎഫ്ഐയും ഓട്ടോ തൊഴിലാളികളും

> **Lead Summary:** **വളയം: [ **ടൗണിൽ അടുത്തിടെ ആരംഭിച്ച ഫാസ്റ്റ് ഫുഡ് ആൻഡ് ജ്യൂസ് കടയിലെ മലിനജലം ഡ്രെയിനേജിലൂടെ ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമായി.

## Article Content

**വളയം: [ **ടൗണിൽ അടുത്തിടെ ആരംഭിച്ച ഫാസ്റ്റ് ഫുഡ് ആൻഡ് ജ്യൂസ് കടയിലെ മലിനജലം ഡ്രെയിനേജിലൂടെ ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമായി.

അസഹനീയമായ ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ടൗണിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും ഓട്ടോ തൊഴിലാളികളും ചേർന്ന് മാലിന്യം ഒഴുക്കിയ കടയിലെത്തി താക്കീത് നൽകി.

വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ സംഭവത്തിൽ അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇന്ന് രാവിലെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ടൗണിലെ ഡ്രെയിനേജ് മാലിന്യങ്ങൾ മുഴുവൻ ചെക്കോട്ട റോഡിലെ തുറന്ന ഓടയിലൂടെയാണ് ഒഴുക്കിവിടുന്നത്. ഇത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്നും, ടൗണിന് മൂക്കിന് താഴെ ആരോഗ്യ പ്രവർത്തകരുടെ കാര്യാലയം ഉണ്ടായിട്ടും ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്നുമുള്ള വ്യാപാരികളുടെ ആക്ഷേപം ഇന്നലെ ട്രൂവിഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378276/valayam-hotel-waste-drainage-protest-new)