---
title: "കല്ലാച്ചിയിൽ പൊതു ജലസ്രോതസ്സിലേക്ക് ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി; പോലീസ് കേസെടുത്തു"
english_title: "Hotel Waste Dumped in Kallachi Water Source Police Register Case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378334/hotel-waste-dumped-kallachi-water-source-police-case"
published_at: "2026-08-13T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d99f048450_hotel-waste-dumped-kallachi-water-source-police-case.jpg"
keywords: ["Kallachi", "Nadapuram police", "waste dumping", "water source pollution"]
---

# കല്ലാച്ചിയിൽ പൊതു ജലസ്രോതസ്സിലേക്ക് ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി; പോലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം: [** കല്ലാച്ചിയിൽ പൊതുജനങ്ങൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും ജലസ്രോതസ്സായി ഉപയോഗിക്കുന്ന കൈത്തോട്ടിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി. ഇന്ന് രാവിലെ 5.30 മണിയോടെ കല്ലാച്ചി കുനി ഓവുപാലത്തിന് സമീപത്താണ് സംഭവം.

## Article Content

**നാദാപുരം: [** കല്ലാച്ചിയിൽ പൊതുജനങ്ങൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും ജലസ്രോതസ്സായി ഉപയോഗിക്കുന്ന കൈത്തോട്ടിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി. ഇന്ന് രാവിലെ 5.30 മണിയോടെ കല്ലാച്ചി കുനി ഓവുപാലത്തിന് സമീപത്താണ് സംഭവം.

പൊതുജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ, ഹോട്ടൽ മാലിന്യങ്ങൾ അടങ്ങിയ മലിനജലം വാഹനത്തിൽ കൊണ്ടുവന്ന് തോട്ടിലേക്ക് തള്ളുകയായിരുന്നു എന്നാണ് പരാതി.

ഈ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ മുഹമ്മദ് മഹ്‌സിനെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378334/hotel-waste-dumped-kallachi-water-source-police-case)