---
title: "നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു"
english_title: "Nadapuram North MLP School 80th Independence Day Celebration Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378754/nadapuram-north-mlp-school-independence-day-celebration"
published_at: "2026-08-16T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8147de97998_nadapuram-north-mlp-school-independence-day-celebration.jpg"
keywords: ["Nadapuram", "Independence Day", "School Celebration", "MLP School"]
---

# നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

> **Lead Summary:** **നാദാപുരം: **നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ഫൈസൽ എം.കെ. പതാക ഉയർത്തി. നാദാപുരം കൺട്രോൾ റൂം എസ്.ഐ. നൗഷാദ് സാർ മുഖ്യാതിഥിയായി.

## Article Content

**നാദാപുരം: **നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ഫൈസൽ എം.കെ. പതാക ഉയർത്തി. നാദാപുരം കൺട്രോൾ റൂം എസ്.ഐ. നൗഷാദ് സാർ മുഖ്യാതിഥിയായി.

സ്കൂൾ മാനേജർ എൻ.കെ. കുഞ്ഞാലി മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. റിട്ട. എ.ഇ.ഒ. കാദർ സാർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്, ഫ്ലാഗ് കളറിംഗ് മത്സരങ്ങളിലെ വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വർണാഭമായ റാലിയും സംഘടിപ്പിച്ചു. വിവിധ പ്ലക്കാർഡുകളും തോരണങ്ങളും ഏന്തിയ കുട്ടികൾ റാലിയിൽ അണിനിരന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച നടത്തിയ കുട്ടികളുടെ സാന്നിധ്യം റാലിയെ കൂടുതൽ ആകർഷകമാക്കി.പിടിഎ പ്രസിഡന്റ് ഷഹീർ മുറിച്ചാണ്ടി, സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറിമാരായ റഹീം കോറോത്ത്,സിദ്ദീഖ് കുപ്പേരി,എം.പി.ടി.എ. പ്രസിഡന്റ് നഷ്വ സവാദ് , മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.പി. അബ്ദുള്ള, എസ്.എസ്.ജി. അംഗം ഹാരിസ് പൊയിൽ,പിടിഎ വൈസ് പ്രസിഡന്റ് നിസാം തങ്ങൾ,പിടിഎ എക്സിക്യൂട്ടീവ് അംഗം അയൂബ് തീർച്ചിലോത്ത് ,സ്റ്റാഫ് സെക്രട്ടറി റാഷിദ് ഒ., എസ്.ആർ.ജി. കൺവീനർ ഷംന വി.പി.,മിനി ജി, ഷംനാസ് ടി കെ, സുനീറ കെകെ, തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണവും നടത്തി.

English Summary:

Nadapuram North MLP School celebrated the 80th Independence Day with various programs. Headmaster Faisal M.K. hoisted the flag. SI Naushad of Nadapuram Control Room was the chief guest. School Manager N.K. Kunhali Master delivered the message. Quiz, flag coloring competitions, cultural programs and a colorful rally were held. Students dressed as freedom fighters participated. PTA and SMC members attended. Payasam was distributed to students and parents.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378754/nadapuram-north-mlp-school-independence-day-celebration)