---
title: "ഓണച്ചന്ത നിരവുമ്മലിലും; വളയം വനിതാ സഹകരണ സൊസൈറ്റിയുടെ ചന്ത നാളെ എംഎൽ എ ഉദ്ഘാടനം ചെയ്യും"
english_title: "Valayam Women's Cooperative Society Onam Chanda To Be Inaugurated By KM Abhijith MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378827/valayam-womens-cooperative-onam-chanda-km-abhijith-inauguration"
published_at: "2026-08-16T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d0ea55b1f_valayam-womens-cooperative-onam-chanda-km-abhijith-inauguration.jpg"
keywords: ["Women's Cooperative Society", "Onam Chanda", "KM Abhijith MLA", "Onam 2026"]
---

# ഓണച്ചന്ത നിരവുമ്മലിലും; വളയം വനിതാ സഹകരണ സൊസൈറ്റിയുടെ ചന്ത നാളെ എംഎൽ എ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **വളയം: ** വളയം വനിതാ സഹകരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഓണച്ചന്ത സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് നിരുമ്മലിൽ വെച്ച് കെ.എം. അഭിജിത് എംഎൽഎ ചന്തയുടെ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**വളയം: ** വളയം വനിതാ സഹകരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഓണച്ചന്ത സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് നിരുമ്മലിൽ വെച്ച് കെ.എം. അഭിജിത് എംഎൽഎ ചന്തയുടെ ഉദ്ഘാടനം നിർവഹിക്കും.

സൊസൈറ്റി സെക്രട്ടറി ടി. സജിത സ്വാഗതം പറയും. സൊസൈറ്റി പ്രസിഡന്റ് അനു എം.കെ അധ്യക്ഷത വഹിക്കും. കെ. ചന്ദ്രൻ മാസ്റ്റർ, കെ.ടി. പത്മനാഭൻ, കെ.പി. ഗോവിന്ദൻ, കെ.എൻ.കെ. ചന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.ഓണക്കാലത്തെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രാദേശിക ഉത്പന്നങ്ങൾക്ക് വിപണനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്.

വിവിധ കാർഷിക ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ഓണവിഭവങ്ങൾ എന്നിവ ചന്തയിൽ ലഭ്യമാകും.ചടങ്ങിൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ വനിതാ സംഘം പ്രസിഡന്റ് ഡോ. അനു എം.കെയെ പ്രത്യേകം ആദരിക്കും.

വനിതാ സംരംഭകത്വത്തിനും വിദ്യാഭ്യാസത്തിനും നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ആദരവ്.ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണച്ചന്തയിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനമുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378827/valayam-womens-cooperative-onam-chanda-km-abhijith-inauguration)