---
title: "ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾ പിന്തുടരണം; വിസ്മരിക്കുന്നത് ജനാധിപത്യത്തിന് അപകടം - മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "Mullappally Ramachandran Calls To Follow Nehruvian Socialist Ideals At Nadapuram Memorial Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378828/mullappally-ramachandran-nehruvian-ideals-nadapuram-memorial-meet"
published_at: "2026-08-16T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d1ca117b7_mullappally-ramachandran-nehruvian-ideals-nadapuram-memorial-meet.jpg"
keywords: ["Mullappally Ramachandran", "Jawaharlal Nehru", "KPCC", "P Kanaran Master"]
---

# ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾ പിന്തുടരണം; വിസ്മരിക്കുന്നത് ജനാധിപത്യത്തിന് അപകടം - മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** നാദാപുരം: ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾ പിന്തുടരണമെന്നും നെഹ്റുവിയൻ സോഷ്യലിസ്റ്റ് ചിന്തകൾ വിസ്മരിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

## Article Content

നാദാപുരം: ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾ പിന്തുടരണമെന്നും നെഹ്റുവിയൻ സോഷ്യലിസ്റ്റ് ചിന്തകൾ വിസ്മരിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നെഹ്റുവിയൻ ആശയങ്ങളിലേക്കും ഗാന്ധിയൻ ചിന്തകളിലേക്കും രാജ്യം തിരിച്ചു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പി. കണാരൻ മാസ്റ്ററുടെ മുപ്പത്തി ഒമ്പതാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇരിങ്ങണ്ണൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.കെ. രമേശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വ. എ. സജിവൻ, അഡ്വ. കെ.എം. രഘുനാഥ്, ടി.കെ. മോട്ടി, റിനിഷ് വളയം, കെ.പി. ദാമോദരൻ, അഡ്വ. ശ്രീജിത്ത് ചാഞ്ഞാൽ, എം.കെ. പ്രേംദാസ്, സി. പവിത്രൻ, എം.സി. മോഹനൻ, എം.പി. ശ്രീധരൻ, എം.സി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.രാജ്യത്തിന്റെ വർത്തമാന സാഹചര്യത്തിൽ നെഹ്റുവിയൻ മൂല്യങ്ങൾ കൂടുതൽ പ്രസക്തമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378828/mullappally-ramachandran-nehruvian-ideals-nadapuram-memorial-meet)