---
title: "നാദാപുരം വരവേറ്റു; ഡിവൈഎഫ്ഐ സംസ്ഥന സമ്മേളന പതാക ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം "
english_title: "DYFI State Conference Flag Jatha Received At Peringathur In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378829/dyfi-state-conference-flag-jatha-peringathur-nadapuram"
published_at: "2026-08-16T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d2c75e032_dyfi-state-conference-flag-jatha-peringathur-nadapuram.jpg"
keywords: ["DYFI", "Flag Jatha", "State Conference", "PA Mohamed Riyas", "SR Arun Babu"]
---

# നാദാപുരം വരവേറ്റു; ഡിവൈഎഫ്ഐ സംസ്ഥന സമ്മേളന പതാക ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം 

> **Lead Summary:** **നാദാപുരം : **ഡിവൈഎഫ്ഐ സംസ്ഥന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ജാഥയ്ക്ക് സ്വീകരണം നൽകി. ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന സമ്മേളന നഗരിയിൽ ഉയർത്താനുളള പതാക കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിൻ്റെ നേതൃത്വത്തിൽ നാളെ ജില്ലയിലൂടെ കടന്നുപോകും.

## Article Content

**നാദാപുരം : **ഡിവൈഎഫ്ഐ സംസ്ഥന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ജാഥയ്ക്ക് സ്വീകരണം നൽകി. ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന സമ്മേളന നഗരിയിൽ ഉയർത്താനുളള പതാക കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിൻ്റെ നേതൃത്വത്തിൽ നാളെ ജില്ലയിലൂടെ കടന്നുപോകും.

ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ നൂറുകണക്കിന് യുവജനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു . സ്വീകരണ സമ്മളനം മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് അഡ്വ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് സി അഷിൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ അരുൺ ബാബു, ജാഥാ മാനേജർ എം വിജിൻ എംഎൽഎ, ജാഥാ അംഗങ്ങളായ എൽ ജി ലിജീഷ്, ആർ ശ്യാമ, സിപിഐ എം ജില്ലാ സെക്രട്ടറി എം മഹബൂബ് , അരിയാ സെക്രട്ടറി എ മോഹൻദാസ് , ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി കെ അരുൺ, പ്രസിഡൻ്റ് ദിപു പ്രേംനാഥ്, ട്രഷറർ കെ എം നിനു, ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ: രാഹുൽ രാജ് , ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ കെ ബിജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378829/dyfi-state-conference-flag-jatha-peringathur-nadapuram)