---
title: "ഓട്ടോ-ടാക്സി ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണം; സിഐടിയു നാദാപുരം ഏരിയ സമ്മേളനം"
english_title: "CITU Nadapuram Area Conference Demands Immediate Hike In Auto Taxi Charges"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378838/citu-nadapuram-area-conference-auto-taxi-charge-hike-demand"
published_at: "2026-08-16T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81e4b46c375_citu-nadapuram-area-conference-auto-taxi-charge-hike-demand.jpg"
keywords: ["CITU Nadapuram", "Auto Taxi", "Fare Hike", "NK Ramachandran", "Auto Workers Union"]
---

# ഓട്ടോ-ടാക്സി ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണം; സിഐടിയു നാദാപുരം ഏരിയ സമ്മേളനം

> **Lead Summary:** **നാദാപുരം: **ഓട്ടോ-ടാക്സി ചാർജ് അടിയന്തിരമായി വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കല്ലാച്ചി ഈന്തുള്ളതിൽ ബിനു നഗറിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ഓട്ടോ-ടാക്സി ചാർജ് അടിയന്തിരമായി വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കല്ലാച്ചി ഈന്തുള്ളതിൽ ബിനു നഗറിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് പി.പി. ചാത്തു അധ്യക്ഷത വഹിച്ചു. എ.ടി.കെ. ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി വേണു കക്കട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.ബി. സുരേഷ് ബാബു, കെ.സി. വിജയൻ, ടി. അനിൽകുമാർ, കെ. സജീവൻ, ആർ.കെ. പ്രകാശൻ, ആലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.

കെ.കെ. ബാബു സ്വാഗതം പറഞ്ഞു.ഇന്ധന വിലയും ജീവിതച്ചെലവും കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിലെ ഓട്ടോ-ടാക്സി നിരക്ക് തൊഴിലാളികൾക്ക് താങ്ങാനാവുന്നതല്ലെന്ന് സമ്മേളനം വിലയിരുത്തി. കാലാനുസൃതമായ നിരക്ക് പരിഷ്കരണം നടത്തി തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കണമെന്നും ആവശ്യം ഉന്നയിച്ചു.

**പുതിയ ഭാരവാഹികൾ:**

പ്രസിഡന്റ്: പി.പി. ചാത്തു

വൈസ് പ്രസിഡന്റുമാർ: എം. പവിത്രൻ, ആർ.കെ. പ്രകാശൻ, അജയൻ ഇല്ലത്ത്

സെക്രട്ടറി: എ.ടി.കെ. ഭാസ്കരൻ

ജോയിന്റ് സെക്രട്ടറിമാർ: ആലിക്കുട്ടി ഹാജി, പി.പി. ചന്ദൻ, തോലേരി രാജൻ

ട്രഷറർ: കെ.പി. സജീവൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378838/citu-nadapuram-area-conference-auto-taxi-charge-hike-demand)