---
title: "നാദാപുരത്ത് 'ഫ്രീഡം സ്ക്വയർ'; ജാമിഅഃ ഹാശിമിയ്യയിൽ സ്വാതന്ത്ര്യ ദിനാഘോഷം, സയ്യിദ് ടി.പി.സി തങ്ങൾ പതാക ഉയർത്തി"
english_title: " Independence Day Celebrated At Nadapuram Jamia Hashimiyya SYS District President Hoists Flag"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378839/nadapuram-jamia-hashimiyya-independence-day-celebration"
published_at: "2026-08-16T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81e5d03813a_nadapuram-jamia-hashimiyya-independence-day-celebration.jpg"
keywords: ["Jamia Hashimiyya", "Independence Day", "Sayyid TPC Thangal", "Freedom Square"]
---

# നാദാപുരത്ത് 'ഫ്രീഡം സ്ക്വയർ'; ജാമിഅഃ ഹാശിമിയ്യയിൽ സ്വാതന്ത്ര്യ ദിനാഘോഷം, സയ്യിദ് ടി.പി.സി തങ്ങൾ പതാക ഉയർത്തി

> **Lead Summary:** **നാദാപുരം: ** സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നാദാപുരം ജാമിഅഃ ഹാശിമിയ്യയിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു.എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ സ്ഥാപനത്തിൽ ദേശീയ പതാക ഉയർത്തി. ഹാശിമിയ്യ സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫ്രീഡം സ്ക്വയർ' പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: ** സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നാദാപുരം ജാമിഅഃ ഹാശിമിയ്യയിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു.എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ സ്ഥാപനത്തിൽ ദേശീയ പതാക ഉയർത്തി. ഹാശിമിയ്യ സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫ്രീഡം സ്ക്വയർ' പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സമസ്ത കേന്ദ്ര മുശാവറ അംഗം ബശീർ അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി, പി.കെ. അഹമ്മദ് ബാഖവി, ടി.എം.വി. അബ്ദുൽ ഹമീദ്, പി.എ. മമ്മുട്ടി, അബ്ദു റശീദ് റഹ്മാനി, അബ്ദു റഊഫ് റഹ്മാനി, അബൂബക്കർ സിദ്ദീഖ് ദാരിമി, അർശാദ് റഹ്‌മാനി, മുഹമ്മദ് സിയാദ് എം.പി, ടി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും ദേശീയോദ്ഗ്രഥനത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന വിവിധ പരിപാടികൾ ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378839/nadapuram-jamia-hashimiyya-independence-day-celebration)