---
title: "ചരിത്രവിജ്ഞാനവുമായി കുട്ടികൾ; പ്രണവം അച്ഛവീട് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു   "
english_title: "Valayam Pranavam Achchaveedu Independence Day Quiz Competition Winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378876/valayam-pranavam-achchaveedu-independence-day-quiz-winners"
published_at: "2026-08-17T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82965131efb_valayam-pranavam-achchaveedu-independence-day-quiz-winners.jpg"
keywords: ["Valayam", "Independence Day Quiz", "Pranavam Achchaveedu"]
---

# ചരിത്രവിജ്ഞാനവുമായി കുട്ടികൾ; പ്രണവം അച്ഛവീട് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു   

> **Lead Summary:** **വളയം: ** സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രണവം അച്ഛവീട് വളയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം വിപുലമായി സംഘടിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15 ശനിയാഴ്ചയാണ് വൈകീട്ട് അഞ്ച് മണിക്കാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

## Article Content

**വളയം: ** സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രണവം അച്ഛവീട് വളയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം വിപുലമായി സംഘടിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15 ശനിയാഴ്ചയാണ് വൈകീട്ട് അഞ്ച് മണിക്കാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

എൽ.പി വിഭാഗത്തിൽ ധ്യുതി തൻഹ (രതീഷ് പി.പി - നീതു ദമ്പതികളുടെ മകൾ) ഒന്നാം സ്ഥാനവും, മിഥാലി രനേഷ് ആർ (രനേഷ് സി - സിബിന ദമ്പതികളുടെ മകൾ) രണ്ടാം സ്ഥാനവും, തമ്പുരു (ചന്ദ്രൻ വി - റീജ ദമ്പതികളുടെ മകൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു.പി വിഭാഗത്തിൽ ഇഷാനി ആർ വിനായക് (രനേഷ് സി - സിബിന ദമ്പതികളുടെ മകൾ) ഒന്നാം സ്ഥാനവും, അനൈക എസ് സുജിത്ത് (സുജിത്ത് - സിനി ദമ്പതികളുടെ മകൾ) രണ്ടാം സ്ഥാനവും, അധീരാധ് (വിനോധൻ - അംബിലി ദമ്പതികളുടെ മകൻ) മൂന്നാം സ്ഥാനവും നേടി.

എച്ച്.എസ് വിഭാഗത്തിൽ അനിരുദ്ധ് എസ്.ആർ (രഞ്ജിത്ത് - സീന ദമ്പതികളുടെ മകൻ) ഒന്നാം സ്ഥാനവും, ശിവധ (സജീഷ് കെ.പി - ദീപ്തി ദമ്പതികളുടെ മകൾ) രണ്ടാം സ്ഥാനവും, ഹരിമുരളി (മനോജ് - ഷീഭ ദമ്പതികളുടെ മകൻ) മൂന്നാം സ്ഥാനവും സ്വന്തമാക്കി. മത്സരത്തിൽ വിജയികളായ എല്ലാ കുട്ടികൾക്കും സംഘാടകർ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378876/valayam-pranavam-achchaveedu-independence-day-quiz-winners)