---
title: "കർഷകദിനത്തിൽ മികവിന് ആദരം; ചെക്യാട് സൊസൈറ്റിയുടെ സഹകരണ ഓണവിപണി  കുറുവന്തേരിയിൽ  ഉദ്ഘാടനം ചെയ്തു"
english_title: "Chekyad Sahakarana Onam Market Inaugurated Best Farmer Honoured Kuruvannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378892/chekyad-sahakarana-onam-market-inaugurated-kuruvannoor-"
published_at: "2026-08-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82aefa2e2cc_chekyad-sahakarana-onam-market-inaugurated-kuruvannoor.jpg"
keywords: ["Chekyad", "Onam Market", "Cooperative Society", "Farmer's Day"]
---

# കർഷകദിനത്തിൽ മികവിന് ആദരം; ചെക്യാട് സൊസൈറ്റിയുടെ സഹകരണ ഓണവിപണി  കുറുവന്തേരിയിൽ  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചെക്യാട്: ** ചെക്യാട് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ ഓണവിപണി കുറുവന്തേരിയിൽ ഉദ്ഘാടനം ചെയ്തു. കർഷകദിനമായ ഇന്ന് ചെക്യാട് പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട പുളോള്ളതിൽ മെയ്തുഹാജിയെ ചടങ്ങിൽ ആദരിച്ചു.

## Article Content

**ചെക്യാട്: ** ചെക്യാട് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ ഓണവിപണി കുറുവന്തേരിയിൽ ഉദ്ഘാടനം ചെയ്തു. കർഷകദിനമായ ഇന്ന് ചെക്യാട് പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട പുളോള്ളതിൽ മെയ്തുഹാജിയെ ചടങ്ങിൽ ആദരിച്ചു.

സൊസൈറ്റി പ്രസിഡന്റ് രവീഷ് വള്ളിയോത്ത് ഓണവിപണി ഉദ്ഘാടനം നിർവ്വഹിച്ചു. ഡയറക്ടർ സുനിൽ ചെന്നോത്ത് അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു. ളോള്ളതിൽ മഹ്മൂദ് ഹാജി, മൂസ മട്ടമ്മൽ, എൻ. കുമാരൻ, വേട്ടുവനണ്ടിയിൽ അശോകൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

സൊസൈറ്റി ഡയറക്ടർമാരായ സുമതി താനക്കണ്ടിയിൽ, ശ്രീജൻ പൂത്തൻപുരയിൽ, ദേവി ഗുണ്ടടത്തിൽ, ജീവനക്കാരായ ജിസികുമാരി, ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

The Sahakarana Onam Market organized by Chekyad Agricultural Improvement Co-operative Society was inaugurated at Kuruvannoor. On Farmers' Day, Pulollathil Meithub Haji, selected as the best farmer of Chekyad Panchayat, was honoured. Society President Raveesh Valliyoth inaugurated the market. Directors, members and staff attended the function.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378892/chekyad-sahakarana-onam-market-inaugurated-kuruvannoor-)