---
title: "ചിങ്ങ പുലരിയിൽ; തൂണേരിയിൽ കർഷക ദിനാചരണം "
english_title: "Thuneri Chingam 1 Farmers Day Celebration KMLA Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378941/thuneri-chingam-1-farmers-day-celebration"
published_at: "2026-08-17T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82f2c1ad077_thuneri-chingam-1-farmers-day-celebration.jpg"
keywords: ["Farmers Day", "Kerala Agriculture", "KMLA Abhijith"]
---

# ചിങ്ങ പുലരിയിൽ; തൂണേരിയിൽ കർഷക ദിനാചരണം 

> **Lead Summary:** **തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻ തൂണേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി.

## Article Content

**തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻ തൂണേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ പി പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വിവിധ വിഭാഗത്തിൽപ്പെട്ട ആലിക്കുട്ടി മാട്ടാൻ പുത്തലത്ത്, ഹൃദുൽ എ, ദേവി കല്ലട്ടതിൽ, അശോകൻ വട്ടക്കണ്ടി, അക്ഷയ് കുമാർ പുതിയ കുനി, ആനന്ദവല്ലി വണ്ണാന്റെ വിട, ചാത്തു കേളോത്ത് താഴക്കോനി എന്നിവരെ ആദരിച്ചു.

വൈസ് പ്രസിഡണ്ട് സുധ എ പി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എം സമീർ, സി കെ റംഷീന, വി.കെ രജീഷ്, ടി.പി പുരുഷു, പി.ഷാഹിന, മറ്റു ജനപ്രതിനിധികളായ പി രാമചന്ദ്രൻ മാസ്റ്റർ,രജില കിഴക്കും കരമൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അശോകൻ തൂണേരി, പി കെ സുകുമാരൻ മാസ്റ്റർ, എം.ബാലരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അപർണ കെ ഗോകുൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് ദിവ്യ എസ് കെ നന്ദിയും പറഞ്ഞു.

English Summary:

Farmers' Day was observed in Thuneri on Chingam 1 jointly by Thuneri Grama Panchayat and Krishi Bhavan. KMLA K.M Abhijith inaugurated the event. President Valappil Kunhammed Master presided. Seven farmers from various categories were honored. Panchayat members and political representatives also attended the program.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378941/thuneri-chingam-1-farmers-day-celebration)