---
title: "നാളികേരത്തിനും മികച്ച താങ്ങുവില പ്രഖ്യാപിക്കണം- പാറക്കൽ അബ്ദുള്ള എം.എൽ എ"
english_title: "Parakkal Abdulla MLA Demands Better Support Price For Coconut Farmers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378969/parakkal-abdulla-mla-demands-support-price-coconut-farmers"
published_at: "2026-08-17T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a832587c7f27_parakkal-abdulla-mla-demands-support-price-coconut-farmers.jpg"
keywords: ["Parakkal Abdulla", "Support Price", "Farmers Day", "Kerala Agriculture", "Purameri"]
---

# നാളികേരത്തിനും മികച്ച താങ്ങുവില പ്രഖ്യാപിക്കണം- പാറക്കൽ അബ്ദുള്ള എം.എൽ എ

> **Lead Summary:** ​പുറമേരി: റബ്ബറിന് താങ്ങുവില ഉറപ്പാക്കാൻ സർക്കാർ കാണിച്ച ശ്രദ്ധ നാളികേര കർഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്നും, നാളികേരത്തിനും മികച്ച താങ്ങുവില പ്രഖ്യാപിക്കണമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. പുറമേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

​പുറമേരി: റബ്ബറിന് താങ്ങുവില ഉറപ്പാക്കാൻ സർക്കാർ കാണിച്ച ശ്രദ്ധ നാളികേര കർഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്നും, നാളികേരത്തിനും മികച്ച താങ്ങുവില പ്രഖ്യാപിക്കണമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. പുറമേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേരകർഷകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേടുപാടുകളും തെങ്ങ് നശീകരണവും ഉൽപ്പാദനച്ചെലവ് വർധിച്ചതും കാരണം കാർഷിക മേഖല ഉപജീവനമാർഗ്ഗമെന്ന നിലയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പല കർഷകരും.

റബ്ബർ കർഷകർക്ക് നൽകുന്ന പ്രോത്സാഹനത്തിന് സമാനമായി നാളികേരത്തിനും ന്യായമായ തറവില നിശ്ചയിച്ച് സംഭരണം ഊർജ്ജിതമാക്കി കർഷകരെ സഹായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മികച്ച കർഷകർക്ക് അവാർഡ് വിതരണവും നടത്തി. പുറമേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീലത അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വൈഷ്ണവ് എസ് സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡണ്ട് സബീദ കേളോത്ത്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അജയൻ പുതിയോട്ടിൽ , അലീമത്ത് എൻ കെ, ഷംസു മഠത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി മനോജൻ, സി ഡി എസ് ചെയർ പേഴ്സൺ സ്വപ്ന, എം എ ഗഫൂർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ദാമോദരൻ മാസ്റ്റർ, കെ മുഹമ്മദ്‌ സാലി, കെ ടി കെ ബാലകൃഷ്ണൻ, ചന്ദ്രൻ പി കെ, എൻ കെ രാജഗോപാൽ മനോജ്‌ മുതുവടത്തൂർ, ടി കെ രാഘവൻ മാസ്റ്റർ, കൃഷി അസിസ്റ്റന്റ്മാരായ പ്രജിത്ത് കുമാർ, ആര്യറാണി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ബാബു വി വാഴയിൽ (മികച്ച കർഷകൻ) , കണ്ണൻ അജേഷ് നിലയം (മുതിർന്ന കർഷക തൊഴിലാളി ), ഹലീമ തച്ചോളി താഴെ കുനിയിൽ (മികച്ച വനിതാ കർഷക ), റിജേഷ് സ്വരലയം (എസ്.സി വിഭാഗത്തിലെ മികച്ച കർഷകൻ ), ശ്രീജിത്ത്‌ ശ്രീനിലയം (മികച്ച ക്ഷീരകർഷകൻ ), നാസർ കണ്ടോത്ത് (മികച്ച ജൈവ കർഷകൻ), സുരേഷ് കൊപ്രകളത്തിൽ (മികച്ച മത്സ്യ കർഷകൻ ),

> ശ്യാമിലി & സലീന ബാലിയിൽ താഴെ കുനിയിൽ (വിദ്യാ ർത്ഥി കർഷകർ ) എന്നിവരെ ആദരിച്ചു. തുടർന്ന് "കാർഷിക വായ്പകളും അനുബന്ധ വിഷയങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഗ്രാമീണ ബാങ്ക് പുറമേരി യിലെ ഉദ്യോഗസ്ഥർ നയിച്ച പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

**English Summary:**

MLA Parakkal Abdulla inaugurated Farmers Day at Purameri and demanded that the government announce a better support price for coconut, similar to rubber. He said coconut farmers are facing severe crisis due to crop loss and rising costs. Awards were given to best farmers in various categories. Panchayat President P Sreelatha presided. A training session on agricultural loans was also conducted by Kerala Gramin Bank.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378969/parakkal-abdulla-mla-demands-support-price-coconut-farmers)