---
title: "വാണിമേലിൽ കർഷക ദിനാചരണം; മികച്ച കർഷകർക്ക് അവാർഡുകൾ"
english_title: "Vanimel Farmers Day Celebrated, Best Farmers Honoured By MLA KM Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378971/vanimel-farmers-day-celebration-awards-km-abhijith"
published_at: "2026-08-17T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8327bcbd56a_vanimel-farmers-day-celebration-awards-km-abhijith.jpg"
keywords: ["Farmers Day", "KM Abhijith", "Vanimel", "Agriculture"]
---

# വാണിമേലിൽ കർഷക ദിനാചരണം; മികച്ച കർഷകർക്ക് അവാർഡുകൾ

> **Lead Summary:** വാണിമേൽ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും വാണിമേൽ ഗ്രാമ പഞ്ചായത്തിന്റെയും വാണിമേൽ കാർഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

## Article Content

വാണിമേൽ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും വാണിമേൽ ഗ്രാമ പഞ്ചായത്തിന്റെയും വാണിമേൽ കാർഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങ് നാദാപുരം നിയോജക മണ്ഡലം എം.എൽ.എ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ടി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾ എം.എൽ.എ വിതരണം ചെയ്തു. കൃഷി മേഖലയിൽ മികവ് പുലർത്തിയ കർഷകരെ ആദരിക്കുകയും കാർഷിക വികസന പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയവരെ അഭിനന്ദിക്കുകയും ചെയ്തു.

പരിപാടിയിൽ വിശിഷ്ടാതിഥികളായി ശേഖരൻ മാസ്റ്റർ മംഗലശ്ശേരി, ബെനില സത്യൻ, മുർഷിന എൻ.കെ, രാജു അലക്സ്, ഹസീന ടി.സി,  അഷ്‌റഫ് കൊറ്റാല,  സി.പി.സി ആലികുട്ടി, മുത്തലിബ് എൻ.കെ, ജലീൽ സി.കെ, ചന്ദ്രൻ പി.പി, ജോർജ് മണ്ണാർകുന്നേൽ, ബാലൻ മാമ്പറ്റ, നാണു ഇ.വി, ലത്തീഫ് കുണ്ടിൽ, ആണ്ടി സി.വി, തോമസ് ഒ.എം, ഓമന സി, ആതിര രവി എന്നിവർ സംസാരിച്ചു.

കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച് പ്രസംഗങ്ങളിൽ ചർച്ച നടന്നു. കർഷകരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വിപണന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്തിന്റെ പിന്തുണയുണ്ടെന്ന് പ്രസിഡണ്ട് ടി പ്രദീപ് കുമാർ പറഞ്ഞു.

കൃഷി ഓഫീസർ ശ്രീമതി അഥിന എ സ്വാഗതം ആശംസിച്ചു. കൃഷി അസി. ഓഫീസർ കുഞ്ഞുമോൻ വി.ഡി നന്ദി പറഞ്ഞു. കാർഷിക വികസന വകുപ്പിന്റെയും പഞ്ചായത്തിന്റെയും വിവിധ പദ്ധതികൾ കർഷകരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ജൈവ കൃഷി, നവീന കാർഷിക രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

**English Summary:**

Farmers Day was observed at Parappuppara Community Hall in Vanimel, jointly organized by Agriculture Department, Vanimel Grama Panchayat and Agriculture Development Committee. Nadapuram MLA KM Abhijith inaugurated the event and distributed awards to best farmers. Panchayat President T Pradeep Kumar presided. Various dignitaries spoke on agricultural development and farmer welfare.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378971/vanimel-farmers-day-celebration-awards-km-abhijith)