---
title: "കാൻസർ ബാധിതനായ ചുണ്ടേമ്മൽ ശങ്കരന്റെ ചികിത്സയ്ക്ക് ധനസഹായം; 18ന് തെരുവംപറമ്പിൽ സഹായപ്പയറ്റ്"
english_title: "Fundraising Drive For Cancer Patient Chundemmal Shankaran On August 18"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379073/fundraising-drive-chundemmal-shankaran-cancer-treatment-aug-18"
published_at: "2026-08-18T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8427d8d3306_fundraising-drive-chundemmal-shankaran-cancer-treatment-aug-18.jpg"
keywords: ["Chundemmal Shankaran", "Cancer Treatment", "Fundraising"]
---

# കാൻസർ ബാധിതനായ ചുണ്ടേമ്മൽ ശങ്കരന്റെ ചികിത്സയ്ക്ക് ധനസഹായം; 18ന് തെരുവംപറമ്പിൽ സഹായപ്പയറ്റ്

> **Lead Summary:** **നാദാപുരം : **കാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന ചുണ്ടേമ്മൽ ശങ്കരന്റെ ചികിത്സയ്ക്ക് ധനസഹായം നൽകുന്നതിനായി നാട്ടുകാർ സഹായപ്പയറ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ തെരുവംപറമ്പ് റശാദിയ്യ മദ്റസയിൽ വെച്ചാണ് ധനസമാഹരണ പരിപാടി നടക്കുക.

## Article Content

**നാദാപുരം : **കാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന ചുണ്ടേമ്മൽ ശങ്കരന്റെ ചികിത്സയ്ക്ക് ധനസഹായം നൽകുന്നതിനായി നാട്ടുകാർ സഹായപ്പയറ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ തെരുവംപറമ്പ് റശാദിയ്യ മദ്റസയിൽ വെച്ചാണ് ധനസമാഹരണ പരിപാടി നടക്കുക.

കൂലി പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ശങ്കരൻ കുടുംബത്തിന്റെ ഏക അത്താണിയാണ്. രോഗബാധയെ തുടർന്ന് ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയിലാണ്. തൊഴിൽരഹിതയായ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

ഉയർന്ന ചികിത്സാച്ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ശങ്കരന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിവരികയാണ്. ഈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സഹായപ്പയറ്റ് സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ പരമാവധി പങ്കാളികളായി സാമ്പത്തികമായി സഹായിക്കണമെന്ന് കൺവീനർ വി.പി. കുഞ്ഞിരാമൻ, ചെയർമാൻ കെ.എം. അഷ്റഫ്, ട്രഷറർ ഇ. കുഞ്ഞാലി എന്നിവർ അഭ്യർത്ഥിച്ചു. നാട്ടുകാരുടെയും സുമനസുകളുടെയും സഹായമാണ് ശങ്കരന്റെ ചികിത്സ തുടരുന്നതിന് വലിയ കൈത്താങ്ങാകുക.

**English Summary:**

A fundraising drive will be held on August 18, Monday at 2 PM at Theruvamparam Rashadiyya Madrasa to support Chundemmal Shankaran, a cancer patient undergoing treatment at RCC Thiruvananthapuram. Shankaran, the sole breadwinner of his family, worked as a daily wage labourer but is now unable to work due to illness. With an unemployed wife and two school-going children, the family is facing severe financial crisis. A people's treatment aid committee has been formed to raise funds for his treatment. Convenor VP Kunhiraman, Chairman KM Ashraf and Treasurer E Kunhali have appealed to the public to contribute generously.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379073/fundraising-drive-chundemmal-shankaran-cancer-treatment-aug-18)