---
title: "സഹകരണ പെൻഷൻകാർക്ക് ക്ഷാമബത്ത പുനസ്ഥാപിക്കുക- പെൻഷനേഴ്‌സ് അസോസിയേഷൻ "
english_title: "Cooperative Pensioners Association Demands Restoration Of DA and Pension Revision"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379088/cooperative-pensioners-association-demands-da-restoration"
published_at: "2026-08-18T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8449fe49c9a_cooperative-pensioners-association-demands-da-restoration.jpg"
keywords: ["Cooperative Pensioners", "DA", "Pension Revision", "Medical Allowance"]
---

# സഹകരണ പെൻഷൻകാർക്ക് ക്ഷാമബത്ത പുനസ്ഥാപിക്കുക- പെൻഷനേഴ്‌സ് അസോസിയേഷൻ 

> **Lead Summary:** നാദാപുരം : സഹകരണ പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമാശ്വാസം പുനസ്ഥാപിച്ചു കിട്ടണമെന്ന് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ വടകര താലൂക്ക് കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

നാദാപുരം : സഹകരണ പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമാശ്വാസം പുനസ്ഥാപിച്ചു കിട്ടണമെന്ന് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ വടകര താലൂക്ക് കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

കാലാകാലങ്ങളിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, മിനിമം പെൻഷനും പരമാവധി പെൻഷനും വർദ്ധിപ്പിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക, 15% ഇടക്കാല ആശ്വാസം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന വടകര താലൂക്ക് കൗൺസിൽ യോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പി. സേതുമാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ഗോപാലകൃഷ്ണൻ മുഖ്യ ഭാഷണം നടത്തി.

സംസ്ഥാന കമ്മിറ്റി അംഗം എം. എം. അശോകൻ, ജില്ലാ കമ്മിറ്റി ട്രഷറർ ടി. കെ. ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. രാഘവൻ, ബാലകൃഷ്ണക്കുറുപ്പ്, കെ.വി.ചന്ദ്രി, എന്നിവർ സംസാരിച്ചു.

താലൂക്ക് കമ്മിറ്റി സെക്രട്ടറി ഇ. വി. നാണു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രവീന്ദ്രൻ ചള്ളയിൽ അവകാശ പ്രമേയവും കെ. എം. ദാമോദരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ വി നാണു സ്വാഗതവും, വാസു കെ. കുനിങ്ങാട് നന്ദിയും പറഞ്ഞു.

**English Summary:**

The Vadakara Taluk Council meeting of Kerala Co-operative Service Pensioners Association demanded the restoration of Dearness Allowance for cooperative pensioners. The resolution also sought periodic pension revision, increase in minimum and maximum pension, higher medical allowance, medical insurance and 15 percent interim relief. The meeting was held at Edacheri Community Hall and was inaugurated by Thuneri Block Panchayat President K. P. Pradeesh.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379088/cooperative-pensioners-association-demands-da-restoration)