---
title: "ചെണ്ടുമല്ലി വസന്തം; വളയത്ത് ഹോർട്ടികൾച്ചർ മിഷൻ പുഷ്പകൃഷി വിളവെടുപ്പ്"
english_title: "Vayalam Flower Cultivation Harvest Inauguration Marigold"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379144/vayalam-flower-cultivation-harvest-inauguration-"
published_at: "2026-08-19T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85389203643_vayalam-flower-cultivation-harvest-inauguration-.jpg"
keywords: ["Horticulture Mission", "Flower Farming", "Onam", "Marigold"]
---

# ചെണ്ടുമല്ലി വസന്തം; വളയത്ത് ഹോർട്ടികൾച്ചർ മിഷൻ പുഷ്പകൃഷി വിളവെടുപ്പ്

> **Lead Summary:** **വളയം: **സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിലൂടെ വളയം കൃഷിഭവന്റെ കീഴിൽ നടപ്പിലാക്കിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തൂന്നേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് നിർവ്വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീത പി.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വളയം: **സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിലൂടെ വളയം കൃഷിഭവന്റെ കീഴിൽ നടപ്പിലാക്കിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തൂന്നേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് നിർവ്വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീത പി.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വളയം ചിറ്റാരിയിലെ സ്വന്തം ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്കിടയിലാണ് വനിതാ കർഷകയായ രസ്‌ന വിജേഷ് ചെണ്ടുമല്ലി കൃഷി വിജയിപ്പിച്ചത്. ഓണക്കാലം മുന്നിൽക്കണ്ട് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതിലൂടെയാണ് ഈ കർഷക നേട്ടം കൈവരിക്കാനായത്.

ഡ്രാഗൺ ഫ്രൂട്ട്, പുഷ്പകൃഷി തുടങ്ങിയവയ്ക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി സബ്സിഡി നൽകി കർഷകർക്ക് കൃഷി വകുപ്പ് ശക്തമായ പിന്തുണയാണ് നൽകിവരുന്നത്. വളയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റുഷി സി.സി., കൃഷി ഓഫീസർ അശ്വതി വിജയൻ, സി.ഡി.എസ്. ചെയർപേഴ്സൺ ലിജിബ, എസ്.എച്ച്.എം. ഫീൽഡ് അസിസ്റ്റന്റ് ജൂഷി ഇ.സി. എന്നിവർ പങ്കെടുത്തു.

English Summary:

The harvest of flower cultivation under Vayalam Krishi Bhavan was inaugurated as part of the State Horticulture Mission 2026-27. Thooneri Block Panchayat President K.P Pradeesh inaugurated the event presided over by Vayalam Grama Panchayat President Preetha P.S. Woman farmer Rasna Vijesh cultivated marigold along with dragon fruit in 2.5 acres at Chittari, Vayalam. Officials said subsidy support helped farmers take up horticulture crops ahead of Onam.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379144/vayalam-flower-cultivation-harvest-inauguration-)