---
title: "ഇടവഴിയിലൂടെ നടന്നു പോകുന്നതിനിടെ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക്  കഠിനടവും പിഴയും വിധിച്ച് നാദാപുരം കോടതി"
english_title: "Nadapuram POCSO Court Sentences Man For Indecent Exposure 6 Months Jail]"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379156/nadapuram-pocso-court-indecent-exposure-sentence"
published_at: "2026-08-19T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a854adc2f90a_nadapuram-pocso-court-indecent-exposure-sentence.jpg"
keywords: ["POCSO", "Indecent Exposure", "Kayanna", "Kerala Court"]
---

# ഇടവഴിയിലൂടെ നടന്നു പോകുന്നതിനിടെ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക്  കഠിനടവും പിഴയും വിധിച്ച് നാദാപുരം കോടതി

> **Lead Summary:** **നാദാപുരം: ** പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് ആറുമാസം കഠിന തടവും 2500 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കായണ്ണ, മാട്ടനോട് സ്വദേശി ഷിജു.ടി.പി.സി പടിഞ്ഞാറേ ചാലിലിനെയാണ് ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.

## Article Content

**നാദാപുരം: ** പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് ആറുമാസം കഠിന തടവും 2500 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കായണ്ണ, മാട്ടനോട് സ്വദേശി ഷിജു.ടി.പി.സി പടിഞ്ഞാറേ ചാലിലിനെയാണ് ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.

2024 സെപ്റ്റംബർ 30-ന് വൈകുന്നേരമാണ് സംഭവം. അതിജീവിത ഇടവഴിയിലൂടെ പോകുന്ന സമയത്ത് മുണ്ട് പൊക്കി നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. തുടർന്ന് പെൺകുട്ടി പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർമാരായ ഷമീർ പി, ബിജുരാജ് എം എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

English Summary:

Nadapuram Fast Track Special POCSO Court sentenced Shiju T.P.C, 45, from Kayanna Mattanode to 6 months rigorous imprisonment and Rs 2500 fine for indecent exposure. The incident occurred on September 30, 2024. The court examined 8 witnesses and 15 documents in the case.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379156/nadapuram-pocso-court-indecent-exposure-sentence)