---
title: "കുറഞ്ഞ നിരക്കിൽ ഓണസാധനങ്ങൾ: നാദാപുരം സർവീസ് സഹകരണ ബാങ്ക് ഓണവിപണിക്ക് തുടക്കമായി"
english_title: " Nadapuram Service Co-operative Bank Onam Market Inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379158/nadapuram-cooperative-bank-onam-market-inaugurated"
published_at: "2026-08-19T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a854d181c492_nadapuram-cooperative-bank-onam-market-inaugurated.jpg"
keywords: ["Co-operative Bank", "Onam Market", "Consumerfed", "Onam 2026"]
---

# കുറഞ്ഞ നിരക്കിൽ ഓണസാധനങ്ങൾ: നാദാപുരം സർവീസ് സഹകരണ ബാങ്ക് ഓണവിപണിക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം: **കൺസ്യൂമർ ഫെഡിന്റെയും നാദാപുരം സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ സഹകരണ ഓണവിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡണ്ട് പി രാജൻ മാസ്റ്റർ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പിൽ ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ ശിവദാസൻ, ഡയറക്ടർമാരായ ഇ.കെ ശോഭ, പി. അനിൽകുമാർ, ഇ.വി ശാന്ത, കെ.കെ അനിൽ, എസ്. സുരേഷ് ബാബു, എം.സി ഷൈനി, ടി. ബാബു, ടി. റിനിഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

## Article Content

**നാദാപുരം: **കൺസ്യൂമർ ഫെഡിന്റെയും നാദാപുരം സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ സഹകരണ ഓണവിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡണ്ട് പി രാജൻ മാസ്റ്റർ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പിൽ ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ ശിവദാസൻ, ഡയറക്ടർമാരായ ഇ.കെ ശോഭ, പി. അനിൽകുമാർ, ഇ.വി ശാന്ത, കെ.കെ അനിൽ, എസ്. സുരേഷ് ബാബു, എം.സി ഷൈനി, ടി. ബാബു, ടി. റിനിഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഓണക്കാലത്ത് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ ഓണവിപണി സംഘടിപ്പിച്ചിരിക്കുന്നത്. അരി, പലചരക്ക്, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, നെയ്യ്, എണ്ണ തുടങ്ങിയവ ഉൾപ്പെടെ വിവിധ ഓണസാധനങ്ങൾ വിപണിയിൽ ലഭ്യമാണ്.സെക്രട്ടറി പി.കെ മഹിജ സ്വാഗതം പറഞ്ഞു. ഡയറക്ടർ കെ.കെ പവിത്രൻ നന്ദി രേഖപ്പെടുത്തി. ഓണക്കാലത്തുടനീളം വിപണി പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379158/nadapuram-cooperative-bank-onam-market-inaugurated)