---
title: "അണിനിരന്ന് ആയിരങ്ങൾ; നബിദിന സന്ദേശ റാലി പ്രൗഢഗംഭീരമായി"
english_title: "Nabi Dina Message Rally Held In Orkkatteri With Huge Participation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379225/nabi-dina-message-rally-held-in-orkkatteri-with-huge-participation"
published_at: "2026-08-19T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85a5cb46e0e_nabi-dina-message-rally-held-in-orkkatteri-with-huge-participation.jpg"
keywords: ["Nabi Dina Rally", "Jamiathul Muallimeen", "Orkkatteri"]
---

# അണിനിരന്ന് ആയിരങ്ങൾ; നബിദിന സന്ദേശ റാലി പ്രൗഢഗംഭീരമായി

> **Lead Summary:** ഓർക്കാട്ടേരി : നബിദിന സന്ദേശം പ്രചരിപ്പിച്ച് ഓർക്കാട്ടേരി റേഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനും ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച സന്ദേശ റാലി പ്രൗഢഗംഭീരമായി. ഒ.പി.കെ പരിസരത്തു നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു.

## Article Content

ഓർക്കാട്ടേരി : നബിദിന സന്ദേശം പ്രചരിപ്പിച്ച് ഓർക്കാട്ടേരി റേഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനും ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച സന്ദേശ റാലി പ്രൗഢഗംഭീരമായി. ഒ.പി.കെ പരിസരത്തു നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു.

വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാതെയാണ് റാലി മുന്നേറിയത്. ഒ.പി.കെയിൽ തുടങ്ങിയ പ്രയാണം വള്ളിക്കാട് ടൗൺ പള്ളി പരിസരത്ത് സമാപിച്ചു.

സയ്യിദ് ഹൈദ്രോസ് തങ്ങൾ, നാസർ എടച്ചേരി, വി.പി. അഷ്റഫ്, ഒഞ്ചിയം എം.പി. അബ്ദുൽ ജബ്ബാർ മൗലവി, തെയ്യുള്ളതിൽ കുഞ്ഞബ്ദുള്ള, ജംഷീർ ദാരിമി, അബ്ദുൽ ഹമീദ് ദാരിമി, കുന്നുമ്മക്കര സി.പി. സലാം, പി.കെ. മജീദ് ഹാജി, കളരിയിൽ ഇസ്മായിൽ, കോട്ടയിൽ കുഞ്ഞമ്മദ്, വി.പി. കുഞ്ഞബ്ദുള്ള, യാസർ പി.പി., സലാം മൗലവി ഓർക്കാട്ടേരി, മഹമൂദ് ഒ.പി., വി.പി. സുലൈമാൻ ഹാജി, ഈസ കുന്നുമ്മക്കര, നിസാർ മൗലവി, അബ്ദുല്ലത്തീഫ് മുസ്ലിയാർ, ഷൗക്കത്ത് സി.എച്ച്. തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

സമാപന സംഗമത്തിൽ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ, ജംഷീർ ദാരിമി, എം.പി. അബ്ദുൽ ജബ്ബാർ മൗലവി എന്നിവർ പ്രസംഗിച്ചു. നാസർ എടച്ചേരി സ്വാഗതവും സി.പി. സലാം കച്ചേരി നന്ദിയും പറഞ്ഞു.

**English Summary:**

The Nabi Dina message rally organized jointly by Orkkatteri Range Madrassa Management Association and Jamiathul Muallimeen was held with huge participation. The rally started from OP.K premises and concluded at Vallikkad Town Mosque. Religious leaders including Sayyid Hydros Thangal, Nasar Edacheri and MP Abdul Jabbar Maulavi addressed the concluding meeting.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379225/nabi-dina-message-rally-held-in-orkkatteri-with-huge-participation)